കാത്തിരിപ്പിന് അവസാനം ; ഫെബ്രുവരിയോടെ സന്ദർശകർക്ക് ചീറ്റകളെ കാണാം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : കുനോ നാഷണല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന ചീറ്റപ്പുലികളെ കാണാനുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പ് ഉടന്‍ അവസാനിക്കും. ചീറ്റപ്പുലികളെ കാട്ടിലേക്ക് തുറന്നുവിട്ടാല്‍ അധികം വൈകാതെ തന്നെ ആളുകള്‍ക്ക് ചീറ്റകളെ കാണാനുളള സാഹചര്യമൊരുങ്ങും. നിലവില്‍ തുറന്ന പ്രദേശങ്ങളില്‍ വേട്ടയാടാനുള്ള കഴിവ് വളര്‍ത്തിയെടുക്കുന്ന എട്ട് ചീറ്റകളെയും ഫെബ്രുവരിയില്‍ കാട്ടിലേക്ക് തുറന്നുവിടാനാണ് സാധ്യത. ഇതിനായുള്ള അന്തിമ തീരുമാനമെടുക്കുന്നത് ചീറ്റ പദ്ധതിയുടെ പ്രത്യേക ദൗത്യസേനയായിരിക്കും.

ഇന്ത്യയിലേക്ക് ഒരു ഡസനോളം ചീറ്റകളെ വീണ്ടും കൊണ്ടുവരാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതോടെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റപ്പുലികളുടെ എണ്ണം വര്‍ദ്ധിക്കും. എല്ലാം പദ്ധതിപ്രകാരം നടക്കുകയാണെങ്കില്‍ 2023 ജനുവരി മാസത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരു ഡസന്‍ ചീറ്റകളെ കുനോയിലേക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പുതിയതായി ഇന്ത്യയിലേക്കെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചീറ്റകള്‍ക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിവരുകയാണെന്ന് കുനോ നാഷണല്‍ പാര്‍ക്ക് വൃത്തങ്ങള്‍ അറിയിച്ചു. ഇവയെ സംരക്ഷിക്കുന്നതിനായി പത്ത് ക്വാറന്റൈന്‍ എന്‍ക്ലോസറുകള്‍ നിര്‍മിക്കാന്‍ ഉന്നത അധികാരികള്‍ കുനോ നാഷണല്‍ പാര്‍ക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഭോപ്പാലില്‍ നിന്നുള്ള മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച കുനോ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...