ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബെെയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ യുക്രൈനിലെ കാമുകിയുടെ സമീപത്തേക്ക് പോയത്. നിതീഷ് നേരത്തെ യുക്രൈനില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി ബന്ധമുണ്ടായി രുന്നുവെന്നാണ് കാജളിന്റെ കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശവനിതയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിഞ്ഞത്.

തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും കാജള്‍ നിതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്ദ് പറഞ്ഞു. യുക്രൈനിലെത്തിയ ശേഷം നിതീഷ് കാജളിന് ഇനി നാട്ടിലേക്ക് തിരികെ വരുന്നില്ലെന്ന് സന്ദേശം അയച്ചു. ഇക്കാര്യം കാജള്‍ മാതാവിനോട് പറഞ്ഞശേഷം വീട്ടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് അടുത്ത സുഹൃത്തുകള്‍ക്കും കാജള്‍ സന്ദേശം അയച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...