റാന്നി മണ്ഡലത്തിലെ വിവിധ റോഡുകളുടെ പണി എത്രയും വേഗം പൂർത്തിയാക്കണം ; എംഎൽഎ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ മന്ദമരുതി -കക്കുടുമൺ – അത്തിക്കയം, ഇട്ടിയപ്പാറ – ബംഗ്ലാം കടവ്-വടശ്ശേരിക്കര, വെണ്ണിക്കുളം – തെള്ളിയൂർ എന്നീ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ നേരിൽകണ്ടാണ് എംഎൽഎ ഇക്കാര്യം അഭ്യർത്ഥിച്ചത്. അതോടൊപ്പം നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന പുതമൺ- കുട്ടത്തോട്, പാലച്ചുവട് -നരിക്കുഴി റോഡുകളുടെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണം എന്നും എംഎൽഎ അഭ്യർത്ഥിച്ചു.

മനമരുതി – അത്തിക്കയം റോഡ് നിർമ്മാണത്തിന് 12 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8.3 കി.മീ ദൂരംവരുന്ന റോഡിൻറെ നിർമ്മാണം മൂന്ന് റീച്ചുകൾ ആയാണ് നടത്തുന്നത്. റോഡിൻറെ പൈപ്പിടീൽ വൈദ്യുത പോസ്റ്റുകൾ മാറ്റൽ എന്നീ പ്രവർത്തികൾ വൈകിയത് നിർമ്മാണം വൈകാനിടയാക്കി. റോഡിലെ കലുങ്ക്, വശം കെട്ടൽ പ്രവൃത്തികൾ പൂർത്തിയായി. രണ്ടേകാൽ കിലോമീറ്റർ ദൂരത്തിൽ ബിഎം ടാറിംഗും പൂർത്തിയാക്കി. 1.5 കി.മീ ദൂരം ഡബ്ല്യുഎം എം പൂർത്തിയായി. മനമരുതി മുതൽ 1.75 കി.മീ റോഡിൻ്റെ റീസ്റ്റോറേഷൻ പണികളും ലെവലിംഗും പൂർത്തിയാവുന്നതോടെ പൂർണ്ണമായും ടാറിങ് നടത്താനാകും. ഈ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും എന്ന് മന്ത്രി ഉറപ്പു നൽകി.

10 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഇട്ടിയപ്പാറ ബംഗ്ലാം കടവ്-വടശേരിക്കര പൈപ്പിടിയിൽ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ് റോഡിൽ പുതുതായി 16 നിർമ്മാണ പൂർത്തീകരിച്ചു. വശംകെട്ടലും അവസാനമാണ്. ബിഎംബിസി ടാറിംഗ് ആണ് അടുത്തതായി വേണ്ടത്. പുതമൺ – കുട്ടത്തോട് പുതമൺ കുട്ടത്തോട്, നരിക്കുഴി റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ 75 ശതമാനവും പൂർത്തിയായിട്ടുണ്ട്. ബി സി ആണ് ഇനി വേണ്ടത്. വാട്ടർ അതോറിറ്റിയുടെ പ്രവർത്തികൾ പൂർത്തിയായതിനാൽ അടിയന്തിരമായി ഈ പ്രവർത്തികൾ പൂർത്തീകരിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...