ലോകത്തിലെ എറ്റവും വലിയ കപ്പല്‍ അടുത്ത വർഷം വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : ലോകത്തിലെ എറ്റവും വലിയ കപ്പല്‍ അടുത്ത മേയില്‍ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ വിഴിഞ്ഞത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാറയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സംവിധാനങ്ങളായിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ പ്രവര്‍ത്തനപുരോഗതി കൃത്യമായി അറിയിക്കാന്‍ അദാനി പോര്‍ട്സ് കമ്പനിയോടും വിസിലിനോടും ആവശ്യപ്പെട്ടു. അടുത്ത മാസം 220 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനവും 2022 മാര്‍ച്ചില്‍ ഗേറ്റ് കോംപ്ലസിന്റെ ഉദ്ഘാടനവും സെപ്തംബറില്‍ തുറമുഖത്തെ വര്‍ക്ക്ഷോപ്പിന്റെ എല്ലാ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

2023 ഒക്ടോബറില്‍ 400 മീറ്റര്‍ ബര്‍ത്ത് പൂര്‍ണമായി നിര്‍മ്മിക്കും. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശംഖുംമുഖത്തും മറ്റ് കടല്‍ത്തീരത്തും പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...