മദ്യപിച്ച് ഫോണും നോക്കി യുവാവ് കിടന്നത് റെയില്‍വേ പാളത്തില്‍ ; അപകടം ഒഴിവായത് തലനാരിഴയ്ക്ക് – സാഹസം കാട്ടിയത് പുനലൂര്‍ സ്വദേശി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂരില്‍ മദ്യപിച്ച് മൊബൈല്‍ ഫോണും നോക്കി റെയില്‍വേ പാളത്തില്‍ കിടന്ന യുവാവിനെതിരെ കേസ്. പുനലൂര്‍ സ്വദേശിയായ മുഹമ്മദ് റാഫിക്കെതിരെയാണ് റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്.) കേസെടുത്തത്. പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് 7.40നാണ് സംഭവം. പുനലൂരില്‍നിന്ന് കൊല്ലത്തേക്കുള്ള ട്രെയിന്‍ പുറപ്പെട്ട ഉടനെയാണ് യുവാവ് പാളത്തില്‍ കിടക്കുന്നത് കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ നോക്കി യാതൊരു കൂസലുമില്ലാതെ കിടന്ന ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി പാളത്തില്‍ നിന്ന് നീക്കുകയായിരുന്നു. ഇയാള്‍ക്ക് സമീപത്തായാണ് ട്രെയിന്‍ വന്ന് നിന്നത്. സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനായതിനാല്‍ ട്രെയിനിന് വേഗത കുറവായിരുന്നു. ഇതാണ് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിര്‍ത്താന്‍ എളുപ്പമാക്കിയത്.

സംഭവത്തിന് പിന്നാലെ 15 മിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. മുഹമ്മദ് റാഫിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷമാണ് കേസെടുത്തത്. എസ്.ഐ. പി.സമ്പത്ത്കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ കെ.വിനോദ്കുമാര്‍, എം.ശങ്കര്‍ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....