മലപ്പുറത്ത് കല്യാണവീട്ടില്‍ മോഷണം ; 16പവനും 8ലക്ഷവും നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ചെറവന്നൂര്‍ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടില്‍ വന്‍മോഷണം. മണ്ണുതൊടുവില്‍ അബ്ദുല്‍ കരീമിന്‍റെ വീട്ടില്‍ നിന്നാണ് 16 പവന്‍ സ്വര്‍ണവും എട്ടു ലക്ഷവും കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം. ദേഹത്തണിഞ്ഞ മൂന്നര പവന്‍റെ ചെയ്ന്‍, പത്ത് പവന്‍റെ പാദസരം, രണ്ടര പവന്‍റെ കൈ ചെയിന്‍ എന്നിവയും ബാഗില്‍ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്.

ശനിയാഴ്ച ഇരിങ്ങാവൂര്‍ മീശപ്പടി ഓഡിറ്റോറിയത്തില്‍ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുല്‍ കരീമും ഭാര്യ ഹാജറയും മകനും വീട്ടില്‍ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചെയ്ന്‍ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണര്‍ന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വര്‍ണവും പണവുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

ചെയിന്‍ പൊട്ടിക്കുന്നതിനിടയില്‍ ഹാജറയുടെ കഴുത്തില്‍ മുറിവേറ്റു. കിടപ്പ് മുറിയുടെ ഒരു ഭാഗത്ത് തുറന്ന ഷെല്‍ഫിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആസൂത്രിത മോഷണമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറിപ്പറ്റിയ മോഷ്ട്ടാവ്, വാതിലുകള്‍ തുറക്കുമ്പോള്‍ ശബ്ദമില്ലാതിരിക്കാനായി വാതിലില്‍ ഓയില്‍ പുരട്ടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മോഷ്ട്ടാവ് വീട്ടില്‍ തന്നെ ഒളിച്ചു നിന്നാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കല്‍പകഞ്ചേരി എസ് ഐ. ജലീല്‍ കറുത്തേടത്തിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഷംസാദ്, സി പി ഒ. വിനീഷ് വിജയന്‍, മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സി സി ടി വി ക്യാമറയില്‍ മോഷ്ട്ടാവിന്‍റെ ദ്യശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. കല്‍പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...