ചേര്‍ത്തല : ചേര്‍ത്തല നഗരത്തിന് പടിഞ്ഞാറ് കുറ്റിക്കാട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ ജനസവേന കേന്ദ്രത്തില്‍ മോഷണം. ശനിയാഴ്ച രാത്രി 8.30 ഓടേ ആണ് സംഭവം. സ്കൂട്ടറില്‍ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഓഫീസ് വൃത്തിയാക്കുന്നതിനായി ഉടമ ഓഫീസിന് പിന്നിലേക്ക് മാറിയപ്പോളായിരുന്നു മോഷണം. സേവനകേന്ദ്രത്തില്‍ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ബോക്സ് തട്ടിയെടുത്ത് ഇയാള്‍ കടന്നുകളയുകയായിരുന്നു. ബോക്സില്‍ 2000 രൂപയും പാസ്ബുക്കുകളും ഇടപാടുകാരുടെ ആധാറും, ഫോട്ടോകളും ആയിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാമാണ് നഷ്ടപ്പെട്ടത്. ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ പിടികൂടാനായില്ല.
ജനസവേന കേന്ദ്രത്തില്‍ മോഷണം
RECENT NEWS
Advertisment



























