വാഴക്കുളം : ആവോലി ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീധര്‍മ്മ ശാസ്‌താവിന്റെ വിഗ്രഹം മോഷണം പോയതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസ് കസ്‌റ്റഡിയില്‍. തമിഴ്‌നാട് കൂഡല്ലൂര്‍ ആളടി രാമസ്വാമിയുടെ മകന്‍ ദക്ഷിണാമൂര്‍ത്തി (37), തിരുപ്പൂര്‍ ലക്ഷ്‌മിനഗര്‍ എസ്. രമേശിന്‍റെ മകന്‍ പാണ്‌ഢ്യന്‍ (21), തിരുപ്പൂര്‍ പല്ലടം കരൈപ്പൊതൂര്‍ സുന്ദരരാജന്‍റെ മകന്‍ വെങ്കിടേശ്വരന്‍ (28) എന്നിവരെ ഞായറാഴ്‌ച രാത്രി തിരുപ്പൂരില്‍ നിന്നാണ് വാഴക്കുളം പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് വിഗ്രഹം കണ്ടെടുത്തു. മൂവരെയും കോടതിയില്‍ ഹാജരാക്കും.
വിഗ്രഹ മോഷണം ; മൂന്നുപേര്‍ പിടിയില്‍
RECENT NEWS
Advertisment



























