ബാങ്ക് ജപ്തി ചെയ്ത കെട്ടിടത്തിന്റെ ട്രെസ് വര്‍ക്ക് പൊളിച്ചു വിറ്റു ; ഡോക്ടര്‍ക്കെതിരെ മോഷണക്കേസ്‌

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: തൊടുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ച്‌ ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് പള്ളിക്ക് വിറ്റ കേസില്‍ റിട്ട. ഡോക്ടറെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂര്‍ വില്ലേജില്‍ ആറ്റൂപുറത്ത് വീട്ടില്‍ ഡോ.ഹസന്‍ എ പിയാണ് അറസ്റ്റിലായത്. ഡോക്ടര്‍ക്ക് എതിരെ മോഷണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പൂഴ്‌ത്തി വെക്കപ്പെട്ട പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഡിവൈഎസ്‌പിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ ജിജി സ്‌കറിയയുടെ കെട്ടിടം ആറ്റുപുറത്ത് ഡോ.ഹസന്‍ എ പി ആശുപത്രി നടത്താന്‍ വാടകക്ക് എടുത്തിരുന്നു. ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര ഷീറ്റ് ഇടുന്നത് ഉള്‍പ്പെടെ 16.5ലക്ഷം രൂപയുടെ ഫര്‍ണിഷിങ് ജോലികള്‍ ഡോക്ടറുടെ ചെലവില്‍ നടത്തിയിരുന്നു. കെട്ടിടം വാടകക്ക് നല്‍കിയിരുന്നെങ്കിലും ഉടമസ്ഥന്‍ കെട്ടിടവും വസ്തുവും അര്‍ബന്‍ ബാങ്കിന് ഈട് നല്‍കി വായ്പ എടുത്തു. വായ്പയുടെ തവണകള്‍ മുടങ്ങുകയും 1.75 കോടിയുടെ ബാധ്യത ഉണ്ടാകുകയും ചെയ്തതോടെ ബാങ്ക് ജപ്തി നടപടി സ്വീകരിച്ചത്. ജപ്തി ചെയ്തത് മുതല്‍ ഡോക്ടര്‍ കെട്ടിട വാടക അര്‍ബന്‍ ബാങ്കിന് നല്‍കിയിരുന്നു. തുടര്‍ന്ന് കെട്ടിടം ഒഴിവായപ്പോള്‍ താന്‍ പണിത മേല്‍ക്കൂര അഴിച്ചു മാറ്റിയെന്നാണ് ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

തൊടുപുഴ കെകെആര്‍ ജംഗ്ഷനിലുള്ള മദീന മസ്ജിദിനാണ് മേല്‍ക്കൂര പൊളിച്ചുവിറ്റത്. മേല്‍ക്കൂര സാമഗ്രികള്‍ പള്ളിയില്‍ സ്ഥാപിക്കപ്പെട്ടുവെന്നും വീണ്ടെടുക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടാണെന്നും പോലീസ് പറയുന്നു. എന്നാല്‍ ജപ്തി നടപടികളുടെ ഭാഗമായി 2021ല്‍ സി.ജെ.എം കോടതി വഴി കെട്ടിടം അറ്റാച്ച്‌ ചെയ്തിരുന്നുവെന്ന് ബാങ്ക് വിശദീകരിക്കുന്നു. പൊളിച്ചുമാറ്റിയ വസ്തുക്കള്‍ വക്കീല്‍ കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്ന ആസ്തിയില്‍ ഉള്‍പ്പെട്ടവയുമാണ്. ഇവ ബാങ്കിന്റെ അനുമതികൂടാതെ പൊളിച്ച്‌ കൊണ്ടുപോയത് കുറ്റകരമാണെന്ന് അധികൃതര്‍ പറയുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...