അന്തർ ജില്ലാ വാഹന മോഷ്ടാവ് ആലപ്പുഴയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിവന്നിരുന്ന അന്തർ ജില്ലാ വാഹന മോഷ്ടാവിനെ പുന്നപ്ര പോലീസ്  പിടികൂടി. കൊല്ലം  ജില്ലയിൽ മൈനാഗപ്പള്ളിയിൽ കടപ്പ തടത്തിൽ പുത്തൻവീട്ടിൽ ജോയികുട്ടി മകൻ ലിജോ (22) യെയാണ് പിടികൂടിയത്. ഈ മാസം പതിമൂന്നാം തീയതി കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും അടൂരിൽ നിന്നുമാണ് ഇയാൾ ബൈക്കുകൾ മോഷ്ടിച്ചത്.

കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച ശേഷം അവിടെനിന്ന് പൾസർ 220 ഇനത്തിൽപ്പെട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. നൈറ്റ് പട്രോളിന് ഇടയിൽ സംശയാസ്പദമായി കാണപ്പെട്ട പ്രതിയെ എസ് ഐ സുരേഷ് കുമാർ, ഡ്രൈവർ സിപിഒ ലിബു എന്നിവർ ചേർന്നാണ് പിടികൂടിയത്.

പ്രതിയായ ലിജോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ബൈക്ക് സ്റ്റണ്ടിങ് വീഡിയോ പോസ്റ്റ് ചെയ്ത് നിരവധി ഫോളോവേഴ്സിനെ നേടുകയും കൂടുതൽ ഫോളോവേഴ്സ്‌ ഉള്ള പെൺകുട്ടികളെ അസഭ്യം വിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് നേരത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ചടയമംഗലം, കിളികൊല്ലൂർ, ശക്തികുളങ്ങര, കുമരകം എറണാകുളം ടൗൺ നോർത്ത്, എന്നീ സ്റ്റേഷനുകളിൽ ലിജോക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പുന്നപ്ര പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...