തട്ടുകടയിലെ റൈസ് കുക്കര്‍ അടക്കം കള്ളന്മാര്‍ കൊണ്ടുപോയി ; ദുരിതത്തിലായി യുവാക്കള്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ലോക്ക്ഡൗണ്‍ കാലത്ത് ഉപജീവനത്തിനായി തുറന്ന തട്ടുകടയില്‍ നിന്ന് റൈസ് കുക്കര്‍ അടക്കം മോഷണം പോയി. എറണാകുളം, ആലുവ സ്വദേശികളായ യുവാക്കളുടെ തട്ടുകടയില്‍ നിന്നാണ് റൈസ് കുക്കറടക്കം കാണാതായത്. ദിലീഷ് കരുവേലി, സുധീഷ് ബാബു എന്നീ സുഹൃത്തുക്കളുടേതായിരുന്നു തട്ടുകട. മുപ്പത്തിയാറുകാരനായ സുധീഷ് വെല്‍ഡറായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടായി ജോലിക്ക് പോകാനാവാതെ വന്നതോടെയാണ് ഇരുവരും ചേര്‍ന്ന തട്ടുകട തുടങ്ങിയത്.

പൊറോട്ടയും ബീഫ് കറിയും വീട്ടില്‍ നിന്ന് തയ്യറാക്കി കൊണ്ടുവന്ന് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. പൊറോട്ട ചൂട് നഷ്ടമാവാതിരിക്കാന്‍ റൈസ് കുക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്. പെട്ടന്ന് അസുഖം കൂടിയതോടെ ചികിത്സയ്ക്കായി ഏതാനും ദിവസം കട അടച്ചിരുന്നു. ഈ സമയത്താണ് കഴിഞ്ഞ ദിവസം കടയിലെ പെട്ടി കുത്തിത്തുറന്ന് റൈസ് കുക്കറടക്കമുള്ളവ ആരോ മോഷ്ടിച്ചത്. വലിയ മുടക്കുമുതല്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ ചെറിയ നിലയ്ക്ക് ആയിരുന്നു ഇവരുടെ കച്ചവടം. കടയിലെ മോഷണത്തോടെ ആകെ ദുരിതത്തിലായിരിക്കുകയാണ് ഇരുവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...