തലസ്ഥാനത്ത് വസ്ത്ര വില്‍പ്പനശാലകളില്‍ വന്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് വസ്ത്ര വില്‍പ്പനശാലകളില്‍ വന്‍ മോഷണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളില്‍ നിന്നാണ് മോഷണം പോയത്. രണ്ടേ മുക്കാല്‍ ലക്ഷം രൂപയാണ് മോഷ്ടിച്ചത്. രാത്രി മുഴുവന്‍ പോലീസ് പട്രോളിംഗ് ള്ള നഗരഹൃദയത്തിലുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചായിരുന്നു മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഒന്നരയോടെയാണ് ആദ്യ കടയില്‍ കയറിയത്. രണ്ടു കൗണ്ടറുകളിലായി വച്ചിരുന്ന പണം മോഷ്ടിച്ചു.

ആദ്യ കടയില്‍ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്ടാവ് നാണയങ്ങള്‍ അടങ്ങിയ കെട്ട് ഉപേക്ഷിച്ചു. കൂടാതെ മോഷ്ടിച്ച വസ്ത്രങ്ങളും ടെറസില്‍ ഉപേക്ഷിച്ച ശേഷമാണ് തൊട്ടടുത്ത കടയിലേക്ക് കയറിയത്. അടുത്ത കടയിലെ ടെറസിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് അകത്തു കയറിയത്. ഇവിടെ നിന്നും ഇവര്‍ പണം മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംഘത്തിനെയാണ് സംശയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...