ട്രെയിനല്‍ നിന്ന് ബാഗ് മോഷ്ടിച്ച് ചാടിയത് പോലീസിന്റെ മുന്നിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : 50,000 രൂപയും 80,000 രൂപ വിലയുള്ള സ്വര്‍ണവും മൊബൈലുമടക്കം 1.35 ലക്ഷം രൂപയുടെ മുതല്‍ മോഷ്ടിച്ച്‌ തീവണ്ടിയില്‍നിന്ന് കള്ളന്‍ ചാടിയത് റെയില്‍വേ പോലീസിന്റെ മുമ്പിലേക്ക്. തമിഴ്‌നാട് ട്രിച്ചി സ്വദേശി വേണുഗോപാല്‍ ഇതോടെ പിടിയിലായി. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്നായിരുന്നു കള്ളന്റെ ചാട്ടം. പോലീസിനെ കണ്ട് പരുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളെ തടഞ്ഞുവച്ചത്. തീവണ്ടിയില്‍നിന്ന് ബാഗ് നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചതോടെ കള്ളന്‍ കൈയോടെ പിടിയിലായി. കൈയിലുണ്ടായിരുന്ന ബിഗ്‌ഷോപ്പര്‍ പരിശോധിച്ചപ്പോഴാണ് ലേഡീസ് ബാഗ് കിട്ടിയത്.

ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ തൃശ്ശൂരില്‍നിന്ന് തിരുവല്ലയ്ക്ക് പോകാന്‍ കയറിയ കോഴിക്കോട് സ്വദേശിയുടെ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങി മറ്റൊരു തീവണ്ടിയില്‍ തിരിച്ചെത്തിയ പരാതിക്കാരി ബാഗ് തിരിച്ചറിഞ്ഞു കൈപ്പറ്റി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. റെയില്‍വേ പോലീസ് എസ്ഐ മാരായ കെ.ഒ തോമസ്, മനോജ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ എം.എസ്. ലാലു, എ.ജെ. സന്ദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...