ചങ്ങനാശ്ശേരി : കുറിച്ചി ഇത്തിത്താനം പൊന്‍പുഴ ഭാസ്കരന്‍ കോളനിയില്‍ പുതുവേലില്‍ വീട്ടില്‍ ജിബിനെയാണ് (21) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി പുളിമൂട് ഭാഗത്ത് പാര്‍ക്ക് ചെയ്ത മംഗലാപുരത്ത് ജോലി ചെയ്യുന്ന യുവതിയുടെ സ്കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ശേഷം സ്കൂട്ടര്‍ ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ലഹരിവസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനക്കിടയില്‍ സംശയാസ്പദ രീതിയില്‍ ജിബിനെ കണ്ടപ്പോള്‍ പോലീസ് ചോദ്യം ചെയ്യുകയും പ്രതി പോലീസിനെ വെട്ടിച്ച് ഓടുകയും ചെയ്തു.
പ്രതിയെ പിന്തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മോഷ്ടിച്ച സ്കൂട്ടര്‍ കണ്ടെത്തിയത്. ഇയാള്‍ കടുത്തുരുത്തിയില്‍ ഗൃഹനാഥനെ തോട്ടയെറിഞ്ഞു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ടി.ആര്‍. ജിജു, സി.പി.ഒമാരായ പ്രകാശന്‍, സതീശന്‍, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.