പോലീസിനെകണ്ട് ഓടിയ യുവാവിന്റെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ മോഷ്ടിച്ച സ്കൂട്ടര്‍ കണ്ടെത്തി ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : കുറിച്ചി ഇത്തിത്താനം പൊന്‍പുഴ ഭാസ്കരന്‍ കോളനിയില്‍ പുതുവേലില്‍ വീട്ടില്‍ ജിബിനെയാണ് (21) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി പുളിമൂട് ഭാഗത്ത് പാര്‍ക്ക് ചെയ്ത മംഗലാപുരത്ത് ജോലി ചെയ്യുന്ന യുവതിയുടെ സ്കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ശേഷം സ്കൂട്ടര്‍ ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ലഹരിവസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനക്കിടയില്‍ സംശയാസ്പദ രീതിയില്‍ ജിബിനെ കണ്ടപ്പോള്‍ പോലീസ് ചോദ്യം ചെയ്യുകയും പ്രതി പോലീസിനെ വെട്ടിച്ച്‌ ഓടുകയും ചെയ്തു.

പ്രതിയെ പിന്തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മോഷ്ടിച്ച സ്കൂട്ടര്‍ കണ്ടെത്തിയത്. ഇയാള്‍ കടുത്തുരുത്തിയില്‍ ഗൃഹനാഥനെ തോട്ടയെറിഞ്ഞു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ചങ്ങനാശ്ശേരി എസ്.എച്ച്‌.ഒ ടി.ആര്‍. ജിജു, സി.പി.ഒമാരായ പ്രകാശന്‍, സതീശന്‍, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങൾ

0
പാലക്കാട്: പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. കനത്തമഴയിൽ പുതുപ്പള്ളി...

വെച്ചൂച്ചിറ കക്കുടുക്ക റോഡിൽ മണ്ണിടിച്ചിൽ : റോഡ് ഗതാഗതയോഗ്യമാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്

0
​വെച്ചൂച്ചിറ: കക്കുടുക്ക റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സങ്ങൾ നീക്കുന്നതിനുള്ള...

കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു

0
ബെം​ഗളൂരു: കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു....

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

0
കൊട്ടാരക്കര: കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ്...