കോന്നി : തേക്കുതോട് ഏഴാംതലയിൽ വീണ്ടും കാട്ടാന വീട് തകർത്തു. ദിവസങ്ങൾക്ക് മുൻപ് കാട്ടാനക്കൂട്ടം നശിപ്പിച്ച രമണി വിലാസത്തിൽ ഭാസ്കരന്റെ വീടാണ് വീണ്ടും ആനകൾ നശിപ്പിച്ചത്. വീടിന്റെ അടുക്കളയും മുൻഭാഗത്തെ മേൽക്കൂരയുടെ ഷീറ്റുകളും കാട്ടാനകൾ നശിപ്പിച്ചു. നിരന്തരമായി ആനകൾ പ്രദേശത്ത് ഇറങ്ങുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പെടുന്ന വീടാണ് ആനകൾ നശിപ്പിച്ചത്.
തേക്കുതോട് ഏഴാംതലയിൽ വീണ്ടും കാട്ടാന വീട് തകർത്തു ; ജനങ്ങള്‍ ഭീതിയില്‍
RECENT NEWS
Advertisment