ആകെ കുറച്ച് ആളുകള്‍ അല്ലെ ഐ എന്‍ എല്ലില്‍ ഉള്ളു ; ആര് പാര്‍ട്ടിയിലേക്ക് വന്നാലും സന്തോഷം – പിഎംഎ സലാം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുസ്ലീം ലീഗ് നേതാക്കള്‍ അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്താന സെക്രട്ടറി പിഎംഎ സലാം. ഐ എന്‍ എല്‍ നേതാവ് മുസ്ലീം ലീഗിലേക്ക് വരുന്നതിനായി അനൗദ്യോഗിക ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം. ആകെ കുറച്ചു ആളുകൾ അല്ലേ ഐ എൻ എല്ലിൽ ഉള്ളുവെന്നും ആരു പാർട്ടിയിലേക്ക് വന്നാലും സന്തോഷമെന്നും സലാം പറഞ്ഞു. എക്സിറ്റ് പോളിനോക്കെ 48മണിക്കൂർ ആയുസ്സല്ലേ ഉള്ളുവെന്നും എക്സിറ്റ് പോളുകൾ എല്ലാ കാലവും ഉണ്ടാകാറുണ്ടെന്നും ചിലത് ശരിയായിട്ടുണ്ടെന്നും ചിലത് തള്ളിപ്പോയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. എക്സിറ്റ് പോളുകളിൽ കൂടുതൽ ചർച്ച നടത്തേണ്ട കാര്യം ഇല്ല. ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് തന്നെ ആണ് യുഡിഎഫ് വിലയിരുത്തലെന്നും പിഎംഎ സലാം പറഞ്ഞു.

കുവൈത്ത് കെ എം സി സിയിൽ ഉണ്ടായ ബഹളവുമായി ബന്ധപ്പെട്ട വിഷയത്തിലും സലാം പ്രതികരിച്ചു. ഒരുപാട് ആളുകൾ ഉള്ള പാർട്ടി ആണ് ലീഗ്. അഭിപ്രായഭിന്നതാ ഉണ്ടാകും. കുവൈത്തിൽ പങ്കെടുത്ത യോഗത്തിൽ ബഹളം ഉണ്ടായി. പാര്‍ട്ടിക്ക് അച്ചടക്കം ആണ് പ്രധാനം. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. രാജ്യ സഭാ സീറ്റിന്‍റെ കാര്യം പാണക്കാട് സാദിഖ് അലി തങ്ങൾ തീരുമാനിക്കും. പാർട്ടി അംഗീകാരം തനിക്ക് കിട്ടിയിട്ടുണ്ടെന്നും സലാം പറഞ്ഞു. ദേവർകോവിൽ ലീഗിലേക്ക് വരുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും അഹമ്മദ് ദേവർകോവിൽ വരാൻ തയ്യാറായാൽ സ്വാഗതമെന്നും മുതിര്‍ന്ന ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.ഇക്കാര്യത്തിൽ വ്യക്തത വരട്ടെ. ചർച്ച നടന്നതായി അറിയില്ല. കെഎം ഷാജി അത്തരമൊരു മുന്‍കൈ എടുത്തിട്ടുണ്ടെങ്കില്‍ സ്വാഗതാര്‍ഹമാണ്.ലീഗ് മതേതര ജനാധിപത്യ പാർട്ടിയാണ്. അതിന്‍റെ അടിത്തറ ശക്തിപ്പെടുത്തുന്ന ഏത് നീക്കുവും സ്വാഗതാർഹമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. എക്സിറ്റ് പോൾ മാറിയും മറഞ്ഞും വരാം. യഥാർത്ഥ ഫലം വരട്ടെയെന്നും ബി ജെ പി അക്കൗണ്ട് തുറക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...