പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ കണ്ണടച്ചിട്ട് മാസങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് കണ്ണടച്ചിട്ട്‌  മാസങ്ങള്‍ കഴിഞ്ഞു. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനില്‍ ലൈറ്റ് പുനസ്ഥാപിക്കാന്‍ നടപടിയില്ല. കോഴഞ്ചേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്കായുള്ള സിഗ്നല്‍ പോസ്റ്റില്‍ ചുവന്ന ലൈറ്റ് പ്രകാശിക്കാതെ വന്നതോടെ സിഗ്നല്‍ ഓഫ്‌ ചെയ്തിരിക്കുകയാണ് അധികൃതര്‍. കെല്‍ട്രോണിനാണ് സിഗ്നല്‍ ലൈറ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള ചുമതല. ലൈറ്റ് പണിമുടക്കിയതോടെ ട്രാഫിക് പോലീസിനും ഹോം ഗാര്‍ഡുകള്‍ക്കും ആണ് ഗതാഗത നിയന്ത്രണത്തിനുള്ള ചുമതല. എന്നാല്‍ ഈ വഴി വരുന്നവര്‍ യാതൊരു ഗതാഗത നിയമനങ്ങളും പാലിക്കാതെ തോന്നിയത് പോലെയാണ് വാഹനം ഓടിക്കുന്നത്.

കാല്‍നടയത്രക്കാര്‍ ഇത് മൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ആളുകള്‍ പലപ്പോഴും റോഡ്‌ മുറിച്ചു കടക്കുവാന്‍ പ്രായസപ്പെടുന്നതായി കാണാം. ഈ ജംഗ്ഷന്‍ പത്തനംതിട്ട നഗരത്തിന്റെ പ്രവേശനകവാടമായതിനാല്‍ അടൂര്‍, പന്തളം, കോഴഞ്ചേരി, വെട്ടിപ്രം, ചെങ്ങന്നൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇവിടെ എത്തിവേണം കടന്നുപോകുവാന്‍. സിഗ്നല്‍ ലൈറ്റ് ഇല്ലാതെ വന്നതോടെ ദിശ തെറ്റി എത്തുന്ന വാഹനങ്ങള്‍ അപകടങ്ങളും സൃഷ്ടിക്കുന്നുണ്ട്. സിഗ്നല്‍ ലൈറ്റ് ഇല്ലാതെയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...