എം.സി റോഡിലെ സ്ഥിരം അപകട മേഖലയായി ഏനാത്ത്

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : എം.സി റോഡിലെ പ്രാധാന അപകട മേഖലയായ ഏനാത്ത് ഭാഗത്ത് കൂടുതല്‍ സുരക്ഷ ഒരുക്കുന്ന നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. കാല്‍നട യാത്രക്കാര്‍ക്ക് പോലും സുരക്ഷയില്ലാത്ത റോഡായി മാറിയിരിക്കുകയാണ് ഇവിടം. ദേശീയ ഗതാഗത ആസൂത്രണ – ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ പ്രധാന നിരത്തായ എം.സി റോഡില്‍ അതീവ അപകടമേഖലകള്‍ അഥവാ ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടപടി നീളുകയാണ്. വാഹനപ്പെരുപ്പവും അപകടങ്ങളുടെ വര്‍ധനവും കണക്കിലെടുത്തുള്ള ഗതാഗത സുരക്ഷ നടപ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കൂടുതല്‍ അപകട മരണങ്ങള്‍ നടന്ന കുളക്കട ആലപ്പാട്ട് കവലയില്‍ ആദ്യഘട്ട നടപടി എന്ന നിലയില്‍ റോഡ്‌ വിഭജിച്ച്  സ്പ്രിംഗ് തൂണുകള്‍ സ്ഥാപിച്ചു എങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവയെല്ലാം വാഹനമിടിച്ച് തകര്‍ന്നു.

വളവുകള്‍ നിവര്‍ത്താതെ റോഡ്‌ നവീകരിച്ചതാണ് അപകടങ്ങള്‍ക്ക് കാരണം. ക്രിട്ടിക്കല്‍ ബ്ലാക്ക് സ്പോട്ടായാണ് ഈ മേഖലയെ കണക്കാക്കുന്നത്. റോഡ്‌ നവീകരിച്ച ശേഷം ഇരുനൂറിലധികം അപകടങ്ങള്‍ നടന്നു. എന്നാല്‍ ഇപ്പോഴും ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല. ഏനാത്ത് പാലം മുതല്‍ പെട്രോള്‍ പമ്പ് വരെ റോഡ്‌ നേര്‍രേഖ പോലെ കിടക്കുന്ന ഭാഗത്ത് അമിത വേഗമാണ് പ്രധാന അപകട കാരണം. പെട്രോള്‍ പമ്പ് കഴിഞ്ഞുള്ള എം.ജി ജംഗ്ഷനും സ്ഥിരം അപകട മേഖലയാണ്. അപകട മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അമിത വേഗത്തിന് തടയിടാന്‍ പരീക്ഷണം നടത്തിയിരുന്നു. ജര്‍മ്മന്‍ നിര്‍മ്മിത റിയല്‍ ടൈം സ്പീഡ് ഫീഡ് ബാക്ക് സെന്‍ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു മൂന്നു വര്‍ഷം മുന്‍പ് പരീഷണം നടത്തിയത്. വാഹനത്തിന്റെ വേഗം അകലെ നിന്ന് ഡ്രൈവറെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു സംവിധാനം. എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ല.

പുതുശേരി ഭാഗം, മണപ്പുറത്ത്പടി, കിളിവയല്‍ ഗുരുമന്ദിരത്തിനു സമീപത്തെ വളവ്, അടൂര്‍ നെല്ലിമൂട്ടില്‍ പടി എന്നിവിടവും മിത്രപുരം മുതല്‍ പറന്തല്‍ വരെയുള്ള ഭാഗത്തെ വളവുകളും അപകടമേഖലയാണ്. അപകട മേഖലകളില്‍ ബ്ലിങ്കര്‍ ലൈറ്റുകള്‍, വേഗ നിയന്ത്രണ മുന്നറിയിപ്പ് ബോര്‍ഡ്, സേഫ്ടി മിററുകള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി. എം.സി റോഡ്‌ നവീകരണത്തോടെ സ്ഥാപിച്ച സോളാര്‍ ലൈറ്റുകളും ബ്ലിങ്കര്‍ ലൈറ്റുകളും പ്രവര്‍ത്തന രഹിതമാണ്. ഏനാത്ത് പാലത്തില്‍ തെരുവ് വിളക്കുകളുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....