റാന്നിയുടെ കിഴക്കൻ മലയോര മേഖലകളിൽ കുടിവെള്ളത്തിന് ക്ഷാമം

For full experience, Download our mobile application:
Get it on Google Play

റാന്നി: മഴ കുറഞ്ഞതോടെ റാന്നിയുടെ കിഴക്കൻ മലയോര മേഖലകളിൽ കുടിവെള്ളത്തിന് ക്ഷാമം അനുഭവിച്ചു തുടങ്ങി. പമ്പയിലെ നീരൊഴുക്കിനും ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ മലയോര മേഖലകളിലാണ് വെള്ളത്തിന് കൂടുതൽ ക്ഷാമം നേരിടുന്നത്. ഒരു മാസം മഴ മാറി നിന്നപ്പോഴേക്കും കിണറുകളും ഓലികളും നീര്‍ച്ചാലുകളും വറ്റിവരണ്ടു തുടങ്ങി. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ ആളുകൾ വെള്ളം വിലകൊടുത്തു വാങ്ങുകയാണ്. പലപ്പോഴും 700 മുതൽ 1000 രൂപവരെ മുടക്കി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് പലരും. വളർത്തു മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായിരിക്കുകയാണ്. വീട്ടാവശ്യങ്ങൾക്കും കൃഷിക്കും വരെ വിലകൊടുത്തു വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് പലരും. ഇന്ന് വരും നാളെ വരുമെന്ന് നോക്കിയിരിക്കുന്ന ജലവിതരണ പദ്ധതികളും അവതാളത്തിലാണ്. പലതും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടുപോലുമില്ല. വേനൽ കടുക്കുന്നതോടെ ആശങ്കലായിരിക്കുകയാണ് മലയോരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മക്ക പ്രതിരോധ സഖ്യത്തിന്റെ ആദ്യത്തെ നിർണായക യോഗം ; അസിം മുനിർ തുർക്കിയിൽ

0
ഇസ്തംബൂൾ : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ...

അമേരിക്കയിൽ മലയാളി യുവതികളുടെ ദുരൂഹ മരണം ; കൊലപാതകക്കേസിൽ സുഹൃത്ത് കസ്റ്റഡിയിൽ

0
ന്യൂയോർക്ക് : പ്രവാസി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട്...

വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും കാരണം മുടങ്ങിയ ജയ്പൂരിലെ നീറ്റ്-പി.ജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

0
ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ...

വി.സി നിയമന തർക്കം : സിസയും, സജിയും തുടരും ; ഗവർണറും സർക്കാരും ധാരണയിലെത്തി

0
ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ...