രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ‘ഷുഗർ’ എന്നും വിളിക്കാറുണ്ട്. ഇതിനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. പാരമ്പര്യമായി പ്രമേഹം ലഭിച്ചവരില്‍ നിയന്ത്രണത്തിന് സാധ്യതകളില്ല. എന്നാല്‍ ജീവിതശൈലി കൊണ്ട് സംഭവിക്കുന്ന പ്രമേഹം ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നമുക്ക് നിയന്ത്രിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവയോക്കെ നമുക്ക്  ഭക്ഷണത്തില്‍ ഉപയോഗിക്കാം.

1. ചിയ, ഫ്ളാക്സ് വിത്തുകള്‍
ഫൈബറുകളും ലോ ഡൈജസ്റ്റീവ് കാര്‍ബോഹൈഡ്രേറ്റ്സും അടങ്ങിയ ചിയ, ഫ്ളാക്സ് വിത്തുകള്‍ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
2. ആപ്പിള്‍ സിഡര്‍ വിനഗര്‍
ഭാരം കുറയ്ക്കാനുള്ള ഡയറ്റുകളില്‍ പലപ്പോഴും ഇടം പിടിക്കാറുള്ള ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. പ്രമേഹ നിയന്ത്രണത്തിനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. എന്നാല്‍ അസിഡിറ്റി കൂടിയതിനാല്‍ ചെറിയ അളവിലും വെള്ളത്തില്‍ കലര്‍ത്തിയുമൊക്കെ വേണം ഇത് ഉപയോഗിക്കാന്‍.
3. വെണ്ടയ്ക്ക
ഫ്ളവനോയ്ഡുകളും പോളിസാക്കറൈഡുകളും ധാരാളം അടങ്ങിയ വെണ്ടയ്ക്കയും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും.
4. ബ്രക്കോളി
ബ്രക്കോളി ചവയ്ക്കുമ്പോൾ സള്‍ഫോറഫേന്‍ എന്നൊരു രാസസംയുക്തം ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ഇന്‍സുലിന്‍ സംവേദനത്വവും ഇത് മെച്ചപ്പെടുത്തും.
5. നട്സും നട്ട് ബട്ടറും
ആല്‍മണ്ട്, കടല തുടങ്ങിയ നട്സും അവ ഉപയോഗിച്ച് നിര്‍മിക്കുന്ന നട്ട് ബട്ടറും പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. ചിയ വിത്തുകള്‍ പോലെ ഫൈബറും ലോ ഡൈജസ്റ്റബിള്‍ കാര്‍ബും അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. എന്നാല്‍ ഭാരം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവ പരിമിതമായ തോതില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
6. മുട്ട
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ ഉണ്ണിയില്‍ പോഷണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
7. ബീന്‍സും പയര്‍വര്‍ഗങ്ങളും
സിസ്റ്റന്‍റ് സ്റ്റാര്‍ച്ചും സോള്യുബിള്‍ ഫൈബറും ധാരാളം അടങ്ങിയ ബീന്‍സും പയര്‍വര്‍ഗങ്ങളും ദഹനപ്രക്രിയയെ മെല്ലെയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആഹാരത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവിനെ ഇത് മെച്ചപ്പെടുത്തുന്നു. പ്രമേഹം വരാതിരിക്കാനും ഇവയുടെ ഉപയോഗം സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...