മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടില്‍ കള്ളന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലുള്ള കുടുംബവീട്ടിൽ കയറിയ കള്ളനെ വീട്ടുകാർ പിടികൂടി പോലിസിനെ ഏൽപ്പിച്ചു. വീട്ടിലെ മേശപ്പുറത്തിരുന്ന അഞ്ചുപവന്റെ മാലയും ലോക്കറ്റും മോഷ്ടാവിന്റെ കൈയിൽനിന്ന് പോലീസ് പിടിച്ചെടുത്തു. അഞ്ചുതെങ്ങ് മുണ്ടുതറ വാർഡിൽ പൊൻവിളാകം വീട്ടിൽ ലോറൻസിനെ(58) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച അർധരാത്രി 12.30 ഓടെയാണ് സംഭവം.

മന്ത്രിയുടെ 94 വയസ്സുള്ള അമ്മ ലൂർദമ്മ, ഇവരുടെ ഹോം നഴ്സ്, മന്ത്രിയുടെ സഹോദരൻ സെൽവൻ, റിട്ടയേർഡ് അധ്യാപികയായ ഭാര്യ ലാലി, മക്കൾ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മക്കളെല്ലാവരുംകൂടി കഴക്കൂട്ടത്തുള്ള ബന്ധുവീട്ടിൽ നടന്ന കുടുംബസംഗമത്തിൽ പങ്കെടുക്കാൻ പോയിരുന്നു. തിരികെ 12.30 ഓടെ ഇവർ വീട്ടിലെത്തി കാർ പാർക്ക് ചെയ്യാനായി പോയി. ഇതിനിടയിൽ സെൽവന്റെ മകൻ ശ്രീജിത്ത് ആദ്യം കാറിൽ നിന്നിറങ്ങി.

വീട്ടിലേക്കു കയറുമ്പോൾ അകത്തെ മുറിയിൽ നിന്ന് തലയിൽ തോർത്തിട്ട ഒരാൾ പുറത്തുവരുന്നത് കണ്ടു. സംശയത്തെത്തുടർന്ന് ഇയാളെ പിടിച്ചുവെച്ചു. തുടർന്ന് കാറിലുണ്ടായിരുന്നവരെ ഉറക്കെ വിളിച്ചു. ശബ്ദംകേട്ട് വീട്ടിൽ ഉറങ്ങുകയായിരുന്ന സെൽവനും ഭാര്യയുമെത്തി. ഈ സമയത്ത് ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന മറ്റ് സഹോദരങ്ങളും വീട്ടിലേക്ക് ഓടിയെത്തി. തുടർന്ന് ഇവർ മോഷ്ടാവിനെ പിടികൂടി. കുതറിയോടാൻ ശ്രമിച്ചുവെങ്കിലും എല്ലാപേരും ചേർന്ന് കസേരയിൽ ബലമായി പിടിച്ചിരുത്തി. ദേഹത്ത് സോപ്പ് പതച്ച് തേച്ചായിരുന്നു മോഷ്ടിക്കാൻ കയറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...