വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വലിപ്പവും അളവും വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് അമിതവണ്ണം. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കുകയാണ് വേണ്ടത്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങളുണ്ട്.

ഒന്നാമതായി മുട്ട, പ്രോട്ടീൻ സമ്പുഷ്ടമാണ് മുട്ട. അവശ്യ പോഷകങ്ങൾ അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം.

തെെരാണ് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട രണ്ടാമത്തെ ഭക്ഷണം. പതിവായി തൈര് കഴിക്കുന്നത് അമിത ഭാരവും പൊണ്ണത്തടിയും കുറയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മൂന്ന് നേരം തെെര് കഴിക്കുന്ന ആളുകൾക്ക് 61 ശതമാനം വയറിലെ കൊഴുപ്പ് നഷ്ടപ്പെടുന്നതായി കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് ടെനീസെ  നടത്തിയ പഠനത്തിൽ പറയുന്നു.

തൈര് ഒരു ഉയർന്ന പ്രോട്ടീൻ ഭക്ഷണമാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ പ്രോട്ടീൻ മികച്ചതാണ്. പഴങ്ങളും പച്ചക്കറികളുമാണ് ബ്രേക്ക്ഫാസ്റ്റിൽ മൂന്നാമതായി ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ. പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് ദി അസോസിയേഷൻ ഓഫ് യുകെ ഡയറ്റീഷ്യൻ വ്യക്തമാക്കുന്നു. ഫ്രൂട്ട് സാലഡ് ആയോ സ്മൂത്തിയായോ ഒക്കെ കഴിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...