തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ് ; ആയിരത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയം

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഭരണസമിതി തെര
ഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ ആയിരത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 58, 440 വോട്ടർമാരിൽ 8710 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫ്, എൽ.ഡി.എഫ്. മുന്നണികൾക്ക് പുറമേ ഇത്തവണ
ബി.ജെ.പി.യും മത്സരിച്ചിരുന്നു. സഹകരണ സംരക്ഷണ മുന്നണിയെന്ന പേരി
ലാണ് എൽഡിഎഫ് മത്സരിച്ചത്.

പ്രൊഫ. ഡോ. ജേക്കബ് ജോർജ്, ജിജി ജോർജ്, ജിജിമാത്യു, ടി.എൻ.ചന്ദ്രശേഖരൻ നായർ, കെ.സതീഷ്, അനിൽ ഏബ്രഹാം (ജനറൽ), ജോർജ് കുരുവിള (നിക്ഷേപം), അഡ്വ. ടി.എൻ. ഓമനക്കുട്ടൻ (പട്ടിക ജാതി സംവരണം), മനുഭായി മോഹൻ, സുജാ ഏബ്രഹാം, ഡോ. ജി. അംബികാ ദേവി ജഗദീ ഷ് (വനിതാ സംവരണം), വി.കെ. ശ്രീധരൻ പിള്ള, പി.സി.മാത്യു (പ്രൊഫഷണൽ) എന്നിവരാണ് എൽ ഡി എഫ് പാനലിൽ മത്സരിച്ചത്. മുഴുവൻ പേരും വിജയിച്ചു.

യു.ഡി.എഫ്. സ്ഥാനാർഥികളായി അഡ്വ.റെജി തോമസ്, അഡ്വ.കെ .ജയവർമ്മ, ജി.സതീഷ് ബാബു, ജോർജ് കുന്നപ്പുഴ, അഡ്വ. പ്ര സാദ് ജോർജ്, അലക്സ് കെ. ചാക്കോ (ജനറൽ), അഡ്വ. ഷാം കുരുവിള (നിക്ഷേപം), അഡ്വ. സി.കെ.ശശി (പട്ടികജാതി സംവരണം), ശോശാമ്മ തോമസ്, കെ .അജിത, ജിജി ജോൺ മാത്യു (വനിതാ സംവരണം), വി.എ. ചെറിയാൻ, ഗീത ടി.എസ്. (പ്രൊഫഷണൽ) എന്നിവരായിരുന്നു.

യു ഡി.എഫ് സ്ഥാനാർഥികൾ. ബി.ജെ.പി. സ്ഥാനാർഥികളായി ടി.ജി. അനിൽ കുമാർ, എം. അയ്യപ്പൻകുട്ടി, വി.ജി.പ്രകാശ് കുമാർ, കെ. ബിന്ദു, സി.സി. മത്തായി,
ഡോ.എം. മോഹനചന്ദ്രൻ (ജനറൽ), വി. ജിനചന്ദ്രൻ (നിക്ഷേപം), ഗീതാ സുനിൽ (വനിതാമണ്ഡലം), എം.ആർ. സുരേഷ്(പട്ടികജാതി) എന്നിവർ മത്സരിച്ചെങ്കിലും പിന്നീട് കാര്യമായ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയില്ല.

അടുത്തിടെ ബിജെപിയിൽ നിന്ന് സി പി എമ്മിലെത്തിയ ചന്ദ്രശേഖരൻ നായർ കോൺഗ്രസിൽ നിന്ന് എത്തിയ ശ്രീധരൻ പിള്ള എന്നിവർ എൽഡിഎഫ് പാനലിൽ നിന്ന് വിജയിച്ചു. മുഹമ്മദ് നഹാസ്, സി. വി ജയൻ, കാലാവധി തീർന്ന യു ഡി എഫ് ഭരണസമിതിയിൽ ഉണ്ടായിരുന്ന രവി ഇ. ടി. എന്നിവർ സ്വതന്ത്രരായി മത്സരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുപരിപാടികളിൽ തമിഴ്തായ് വാഴ്ത്തുപാട്ട് നിർബന്ധം ; പ്രമേയം പാസ്സാക്കി തമിഴ്നാട് നിയമസഭ

0
ചെന്നൈ : പൊതുപരിപാടികളിൽ തമിഴ്തായ് വായ്ത്തുപാട്ട് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ...

ഇ20 ഇന്ധന വിവാദം : അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

0
ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ...

ടിജി മോഹൻദാസിന്റെ അറസ്റ്റ് രക്ഷയില്ലാതെ ചെയ്തതാണ് ; ഇല്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട്...

0
കണ്ണൂർ: ടിജി മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ...

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

0
പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത...