എം.സലിം തിരുവല്ലാ മർച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ലാ: തിരുവല്ല മർച്ചന്റ്സ് അസ്സോസിയേഷന്‍ പ്രസിഡന്റായി എം.സലിം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം.കെ വര്‍ക്കിയാണ് ജനറല്‍ സെക്രട്ടറി. അസ്സോസിയേഷന്റെ 52-ാമത് വാർഷിക പൊതുയോഗം തിരുവല്ല വ്യാപാരഭവനില്‍  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് എം.സലിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ജില്ലാ ജനറല്‍ സെക്രട്ടറി  കെ. ഇ മാത്യു വിതരണം ചെയ്തു.  ഉന്നത സ്ഥാനങ്ങൾ ലഭിച്ച പ്രമുഖ വ്യാപാരികളെ ചടങ്ങിൽ അഡ്വ.വറുഗീസ് മാമ്മൻ ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ വ്യാപാരി ക്ഷേമനിധി പദ്ധതിയുടെ ഉദ്ഘാടനം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ്. ഷെജീര്‍ നിർവഹിച്ചു. അന്തരിച്ച സംസ്ഥാന പ്രസിഡന്റ് റ്റി. നസിറുദ്ദീൻ അനുസ്മരണ പ്രമേയം സി.എം. മാത്യു അവതരിപ്പിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് – എം സലീം, ജനറല്‍ സെക്രട്ടറി – എം.വർക്കി, ട്രഷറര്‍ – മാത്യൂസ് കെ.ജേക്കബ് എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. യുത്ത് വിംഗ് പ്രസിഡന്റായി പി.എസ്.നിസ്സാമുദ്ദീന്‍, ജനറല്‍ സെക്രട്ടറിയായി ജി.ശ്രീകാന്ത്, ട്രഷറാര്‍ ആയി റിബു ഏലിയാസ് എന്നിവരെയും വനിതാ വിംഗ് പ്രസിഡന്റായി ജയാ മാത്യൂസ്, ജനറല്‍ സെക്രട്ടറിയായി രമാദേവി, ട്രഷറാര്‍ ആയി ബീനാ സാം എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ മാത്യൂസ് ചാലക്കുഴി, ശ്രീനിവാസ് പുറയാറ്റ്, ബാബു കല്ലുങ്കൽ, ഷിബു പുതുക്കേരിൽ, രഞ്ജിത് എബ്രഹാം, ബിനു എബ്രഹാം കോശി, ജോൺസൺ തോമസ്, ആർ ജനാർദ്ദനൻ, ജി.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...