തിരുവല്ല സ്പായിലെ പീഡനം ; ഒരു പ്രതികൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല സ്പായിലെ പീഡനം സംബന്ധിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. നിരണം സ്വദേശി വരുണ്‍ കുമാറാണ് പിടിയിലായത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെ എസ്.ഐ.റ്റി സംഘം ആലുവയില്‍ നിന്നുമാണ് പ്രതിയെ പിടികൂടുന്നത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ഒന്നാം തീയതിയാണ് തിരുവല്ലയിലെ സ്പായില്‍ എത്തിയ ആറംഗ സംഘം ജീവനക്കാരിയെ പണം ചോദിച്ചും ക്വട്ടേഷന്‍ എന്ന് പറഞ്ഞും പീഡിപ്പിച്ചത്. കേസിലെ മുഖ്യ പ്രതി മരണ സുബിന്‍ എന്ന സുബിന്‍ അലക്സാണ്ടറും കൂട്ടാളി ബര്‍ലിന്‍ ദാസും റിമാന്‍ഡില്‍ കഴിയുകയാണ്.

മരണ സുബിന്‍ യുവതിയെ പീഡിപ്പിച്ചപ്പോള്‍ മറ്റ് പ്രതികള്‍ സുബിനെ തടഞ്ഞില്ല എന്നാണ് എഫ്.ഐ.ആര്‍. വരുണിന് എതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടാണ് മരണ സുബിനും കൂട്ടരും സ്പായില്‍ എത്തിയത്. സുബിന്‍ സ്പാ ജീവനക്കാരിയെ ശരീരമാസകലം മര്‍ദ്ദിച്ച ശേഷം പീഡിപ്പിച്ചു. സ്പായില്‍ എത്തിയ കസ്റ്റമറെയും നഗ്നമാക്കി ഇരുവരുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. അതിക്രൂരമായ പീഡനമായിരുന്നു എന്നാണ് അതിജീവിത പ്രതികരിച്ചത്. കഴുത്തില്‍ കത്തി വെച്ച് പീഡിപ്പിച്ചപ്പോള്‍ അലറി കരഞ്ഞിട്ടും സഹപ്രവര്‍ത്തകര്‍ പോലും തിരിഞ്ഞു നോക്കിയില്ല എന്നും അതിജീവിത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...