പോലീസ് പറയുന്നത് കളവ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരിക്കേറ്റ പാടുകള്‍ ; തിരുവല്ലത്ത് സുരേഷിന്റേത് കസ്റ്റഡി മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് പറയുന്നത് കളവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരിക്കേറ്റ പാടുകള്‍. തിരുവല്ലത്ത് സുരേഷിന്റേത് കസ്റ്റഡി മരണം. തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ പൊളിയുന്നു. ശരീരത്തില്‍ പരിക്കുകളില്ലെന്നും സുരേഷിന്റെ (42) മരണകാരണം ഹൃദയാഘാതമാണെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചതവുകള്‍ ഹൃദ്‌രോഗം വര്‍ദ്ധിപ്പിച്ചിരിക്കാമെന്നും അതാണ് ഹൃദയാഘാതത്തിലക്ക് നയിച്ചതെന്നുമാണ് സുരേഷിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞത്. കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ടി.സി 65 /776 ചരുവിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്‍ സുധ ദമ്പതികളുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ സുരേഷ് മരിക്കുന്നത്.

സുരേഷിന്റെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിതീകരിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ടോളം ചതവുകളുണ്ട്. ഇത് സ്‌റ്റേഷനില്‍ വെച്ച്‌ പോലീസ് ഉപദ്രവിച്ചപ്പോള്‍ ഉണ്ടായതാവാനാണ് സാദ്ധ്യത. ശരീരത്തിലേറ്റ ഈ ചതവുകളായിരിക്കാം പെട്ടന്നുണ്ടായ ഹൃദയാഘാതത്തിന് കാരണമായത്. അതിനാല്‍ ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. നേരത്തേ പുറത്തു വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഇത് കസ്റ്റഡി മരണമല്ല എന്ന വാദത്തിലാണ് പോലീസ് ഉറച്ചു നിന്നിരുന്നത്.

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത ശേഷം വിശദമായ അന്വേഷണവും ഡോക്ടര്‍മാരുടെ അഭിപ്രായവും തേടിയതു വഴിയാണ് പോലീസിന്റെ ഈ വാദം പൊളിയുന്നത്. ​​​​​താടിയെല്ലിനു താഴെ കഴുത്തിന്റെ വലതു വശത്ത്, കഴുത്തിനു മുന്‍പില്‍ ഇടതു വശത്ത്, വലതും ഇടതും തുടകളുടെ പിന്നില്‍, വലതു തുടയില്‍ മുട്ടിനു മുകളിലായി, തോളിനു താഴെ ഇടതു കൈയുടെ പിന്നില്‍, മുതുകില്‍ മുകളിലും താഴെയും ഇടതും വലതുമായി ആറു സ്ഥലത്ത് എന്നീ ഭാഗങ്ങളിലാണ് ചതവുകളുള്ളത്. ചതവുകളുടെ നീളവും വീതിയുമുള്‍പ്പടെയുള്ള വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ ചതവുകള്‍ എങ്ങനെ സംഭവിച്ചുവെന്നുള്ള കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

കഴിഞ്ഞ മാസം 27 നാണ് തിരുവല്ലം മധുപാലം ജഡ്ജിക്കുന്ന് ഭാഗത്തുവച്ച്‌ സ്ത്രീയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ സുരേഷിനെയും സുഹൃത്തുക്കളും ജഡ്ജിക്കുന്ന് സ്വദേശികളുമായ രാജേഷ്, രാജേഷ് കുമാര്‍, വിനീത്, ബിജു എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം രാവിലെ സുരേഷ് പോലീസ് സ്‌റ്റേഷനില്‍ വെച്ച്‌ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ സുരേഷിനെയും സുഹൃത്തുക്കളായ നാലുപേരെയും കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ ചോദ്യംചെയ്ത ഇവരെ അവിടെവച്ച്‌ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരിസരവാസികള്‍ പറഞ്ഞിരുന്നു.

സുരേഷിനെയും സുഹൃത്തുക്കളിലൊരാളെയും പോലീസ് വലിച്ചിഴച്ച്‌ ജീപ്പില്‍ കയറ്റി. ഇതിനുശേഷം പിറ്റേന്ന് രാവിലെ സുരേഷിന്റെ മരണവാര്‍ത്തയാണ് വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. സ്റ്റേഷനില്‍ വച്ച്‌ 28ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട സുരേഷിനെ പൂന്തുറ ഗവ.ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...