തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്‌സണെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്‌സണെ തെരഞ്ഞെടുത്തു. എസ്എഫ്ഐ സ്ഥാനാർഥി ഫരിഷ്ത എൻഎസ്‌ ആണ് ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്. കേരള സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 77 ൽ 64 കോളേജുകളിലും എസ്എഫ്ഐയ്ക്കാണ് വിജയം. എസ്എഫ്ഐക്ക് വൻ മേധാവിത്വമുളള യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായാണ് വനിത ചെയർപേഴ്സണിനെ തെരെഞ്ഞെടുക്കുന്നത്. കോളേജിൽ കെഎസ് യുവും മത്സര രംഗത്തുണ്ടായിരുന്നു. മാർ ഇവാനിയോസ് കോളേജ് കെഎസ്‍യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളേജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്‍യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചില കോളേജുകളിൽ സംഘർഷമുണ്ടായി. പാങ്ങോട് മന്നാനിയ കോളേജിൽ വിജയിച്ച കെഎസ്‍യു പ്രവർത്തകർ വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയത്. ഒരു പോലീസുകാരൻ ഉൾപ്പെടെ പരിക്കേറ്റു. പുനലൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ലാത്തി വീശി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...