യുപിഐ പേയ്‌മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഈ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

ക്യുആർ കോഡ് സ്‌കാൻ ചെയ്ത് നടത്തുന്ന യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ’ ഓപ്ഷൻ യോഗ്യത നേടിയ ഉപയോക്താക്കൾക്കാണ് നിലവിൽ പേ ലേററർ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുക. ഇത് വഴി ഉപഭോക്താവിന് ഒരു സ്റ്റോറിലെ മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇഎംഐ പേയ്മെന്റുകൾ നടത്തി സാധനങ്ങളോ സേവനങ്ങളോ വേഗത്തിൽ സ്വന്തമാക്കാൻ കഴിയും. ഇത് ബാങ്കിന്റഎ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദവുമാകും.

ഇലക്ട്രോണിക്സ്, ഫാഷൻ വസ്ത്രങ്ങൾ, ട്രാവൽ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറയുന്നു. 10,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ മാത്രമാകും ഇത്തരത്തിൽ ഇഎംഐ ഓപ്ഷനിലേയ്ക്കു മാറ്റാൻ സാധിക്കുക. 3, 6, 9 എന്നിങ്ങനെ മൂന്ന് ഇഎംഐ കാലാവധികളാകും ഉപയോക്താക്കൾക്കു തുടക്കത്തിൽ ലഭിക്കുക. വരും ദിവസങ്ങളിൽ ഓൺലൈൻ പർച്ചേസുകൾക്കും ഈ സേവനം ലഭ്യാമാക്കുമെന്നാണ് റിപ്പോർട്ടുകൾ .

ഇന്നത്തെക്കാലത്ത് നിരവധി പേയ്മെന്റുകൾ യുപിഐ വഴിയാണ് നടക്കുന്നത്, കൂടാതെ, ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ സേവനം നിരവധി ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതിനാലുമാണ് പുതിയ സേവനം ലഭ്യമാക്കുന്നതെന്ന് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റൽ ചാനൽസ് ആൻഡ് പാർടനർഷിപ്പ് തലവൻ ബിജിത്ത് ഭാസ്‌ക്കർ വ്യക്തമാക്കി. ഈ സൗകര്യം ഉപയോഗിച്ച്, ഒരു മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് യുപിഐ പേയ്മെന്റുകൾ നടത്തുന്ന ഞങ്ങളുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഇടത്തരം മുതൽ ഉയർന്ന മൂല്യമുള്ള വസ്തുക്കൾ വാങ്ങാനും, എളുപ്പത്തിൽ ഇഎംഐ വഴിപണമടയ്ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...