“ജനങ്ങളോട് ഗെറ്റ് ഔട്ട് പറയാത്ത” ഒരു മന്ത്രിസഭയായിരിക്കും ഇത് ; ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

 

തിരുവനന്തപുരം : വി.ഡി. സതീശൻ കേരളത്തിന് വലിയൊരു പ്രതീക്ഷയാണെന്നും അദ്ദേഹം വളരെ സമർത്ഥമായി സംസ്ഥാനത്തെ നയിക്കുമെന്നും പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. ജനങ്ങളോട് ‘ഗെറ്റ് ഔട്ട്’ പറയാത്ത സർക്കാർ ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയെപ്പോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് വി.ഡി. സതീശനെന്ന് ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരോടൊപ്പം നിൽക്കാനും തയ്യാറുള്ള ഒരു മന്ത്രിസഭയായിരിക്കും ഇതെന്നും അദ്ദേഹം ഉറപ്പുനൽകി.

ദീർഘവീക്ഷണത്തോടെ കൃത്യമായ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും ഇത് കേരളത്തെ പുതിയൊരു വികസന കാലഘട്ടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻ ചാണ്ടി കുടുംബവുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു. വലിയ തിരക്കുകൾക്കിടയിലും തങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം തയ്യാറായത് അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെയും രീതിയുടെയും അടയാളമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...