യുക്രൈയിനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കണം : തോമസ് ചാഴികാടൻ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യുക്രൈയിനിൽ നിന്ന് മടങ്ങിയെത്തിയ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളുടെയും തുടർപഠനം ഇന്ത്യയിൽ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. യുക്രൈയിനിലെ സാഹചര്യത്തെക്കുറിച്ച് ചട്ടം 193 പ്രകാരമുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി.

ഇന്ത്യയിൽ മെഡിക്കൽ സീറ്റുകളുടെ ലഭ്യത കുറവാണ്. മെഡിക്കൽ വിദ്യാഭ്യാസ ചെലവ് പ്രത്യേകിച്ചും സ്വകാര്യമേഖലയിൽ വളരെ കൂടുതലാണ്. ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷ വളരെ പ്രയാസമേറിയത്. ഈ കാരണങ്ങളാലാണ് വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി യുക്രൈയിൻ പോലെയുള്ള മറ്റു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് എന്നും എംപി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഡോക്ടർ മാരുടെ ജനസംഖ്യാനുപാതം 1000 പേർക്ക് ഒരു ഡോക്ടർ എന്നാണ്. എന്നാൽ ഇന്ത്യയിലെ ഡോക്ടർമാരുടെ അനുപാതം 1:1456 ആണ്. മികച്ച ആരോഗ്യ ചികിത്സ നൽകുന്ന മിക്ക വിദേശ രാജ്യങ്ങളിലും ഡോക്ടർമാരുടെ ജനസംഖ്യാനുപാതം 3.5:1000 ആണ് എന്നും എം.പി ചൂണ്ടി കാട്ടി. യുക്രൈൻ പ്രതിസന്ധി സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം. മെഡിക്കൽ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തുവാൻ നടപടി സ്വീകരിക്കണം. മെഡിക്കൽ കോഴ്സ് പഠിക്കാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നമ്മുടെ രാജ്യത്തുതന്നെ മിതമായ ഫീസിൽ സീറ്റ് ഉറപ്പാക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....