സാമ്പത്തിക മാനേജ്‌മെന്റ് അല്ല , സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസര്‍ക്കാരിന്റേത് : തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക് ഡൗണില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. മെയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും ഐസക് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മൂന്നാമതും ലോക് ഡൗണ്‍ നീട്ടിയതോടെ ഇതിനിടയില്‍ സംസ്ഥാനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങള്‍ തകരാതിരിക്കാന്‍ കേന്ദ്രം ശ്രദ്ധിക്കണമെന്നും തോമസ്‌ ഐസക് പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സഹായമില്ലെങ്കിലും തരാനുള്ള പണമെങ്കിലും കൃത്യസമയത്ത് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സാമ്പത്തിക മാനേജ്‌മെന്റ് അല്ല സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസര്‍ക്കാരിന്റേത്. സംസ്ഥാനത്തിന്റെ ജിഎസ്ടി കുടിശ്ശിക തന്നു തീര്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം. ഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ധനകാര്യ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഈ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിക്കും.

ധനകാര്യ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിന്റെ നാലില്‍ ഒന്ന് വരുമാനം പോലും കേരളത്തിന് കിട്ടിയിട്ടില്ലെന്നും വരുമാനം ഇല്ലാതെ കുടിശ്ശികകള്‍ തീര്‍ക്കുന്നത് വന്‍ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

The post സാമ്പത്തിക മാനേജ്‌മെന്റ് അല്ല , സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസര്‍ക്കാരിന്റേത് : തോമസ് ഐസക് appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...