കല്ലറക്കടവ് റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഇഞ്ചമുള്ളുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട – കല്ലറക്കടവ് റോഡില്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ് റോഡരികിലെ ഇഞ്ചമുള്ളുകള്‍. മുത്തൂറ്റ് ആശുപത്രിക്ക് മുന്‍പിലെ റോഡ്‌ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അടച്ചിരിക്കുന്നതിനാല്‍ കുമ്പഴ, കണ്ണങ്കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഈ വഴിയാണ് സഞ്ചരിക്കുന്നത്. റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മുള്ളുകള്‍ ആളുകളുടെ ശരീരത്തില്‍ തട്ടി അപകടങ്ങള്‍ സംഭവിക്കുന്നതിന് സാധ്യത ഏറെയാണ്‌. മാത്രമല്ല റോഡില്‍ വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതിനും ഇത് കാരണമാകുന്നു.

നഗരത്തില്‍ മാലിന്യം തള്ളുന്ന പ്രധാന ഇടം കൂടിയാണ് ഇവിടം. രാത്രിയില്‍ ആളുകള്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടി കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ഈ മുള്‍പടര്‍പ്പുകള്‍ക്ക് ഇടയില്‍ ആണ് ഉപേക്ഷിച്ച് മടങ്ങുന്നത്. ഇത് കാരണം പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും നില നിലക്കുന്നു. ഇരുചക്ര വാഹന യാത്രക്കാര്‍ ആണ് ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. എതിരെ വരുന്ന വാഹനത്തിന് വഴിമാറി കൊടുക്കുമ്പോള്‍ ആളുകള്‍ ഇഞ്ചമുള്ളില്‍ കുടുങ്ങുന്നതും പതിവാണ്. മുള്ളുകള്‍ വെട്ടിത്തെളിച്ച് യാത്ര സുഗമമാക്കണം എന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...