പിന്നിൽ കഠാര ഒളിച്ചുപിടിക്കുന്നവർ, ഒരാളേയും ഞാൻ വിശ്വസിക്കില്ല ; വീണ്ടും രൂക്ഷ വിമർശനവുമായി ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കായംകുളം: കായംകുളത്ത് മത്സരിച്ചപ്പോൾ കാലുവാരിയെന്ന് തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ കായംകുളത്തുണ്ടെന്നും മത്സരിച്ച് വിജയിച്ചതെല്ലാം യു.ഡി.എഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നടന്ന പി.എ. ഹാരിസ് അനുസ്മരണത്തിലാണ് വിമർശനം. ‘ഒരാളേയും ഞാൻ വിശ്വസിക്കില്ല. നിങ്ങൾ കാലുവാരുന്നവരാണ്. എല്ലാരും എന്നല്ല. അതൊരു കലയായി കൊണ്ടുനടക്കുന്ന കുറച്ച് ആളുകൾ ഇവിടെ ഉണ്ട്. അത് എപ്പോഴും ഉണ്ടാകും. രണ്ട് എതിർ സ്ഥാനാർഥികൾ കാലുമാറി. ഓരോ ദിവസവും കാലുവാരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയാ. ഇത് എന്ത് ഏർപ്പാടാണ്. നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷം. മനസ്സിൽ ഒന്ന് കരുതുക, പുറകിൽ ഉടുപ്പിന്റെ ഇടയിൽ കഠാര ഒളിച്ചുപിടിക്കുക കുത്തുക.. ഇതൊന്നും ശരിയായ കാര്യമല്ല’- എന്നായിരുന്നു അദ്ദേഹം ഉയർത്തിയ വിമർശനം.

പൊതുവായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള വിമർശനമാണ് ജി. സുധാകരൻ പ്രസംഗത്തിൽ ഉന്നയിക്കുന്നത്. നവകേരള സദസ്സിലെ ‘രക്ഷാപ്രവർത്തന’ത്തിന്‍റെ പേരിൽ നടന്ന ആക്രമണങ്ങൾക്കെതിരേയും അടുത്തിടെ സുധാകരൻ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുധാകരൻ പരസ്യമായി പല വിമർശന പ്രസ്താവനകളും നടത്തിയിരുന്നു. ഇത് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന അദ്ദേഹത്തിന്‍റെ സ്വഭാവരീതിയുടെ ഭാഗമായാണ് അടുപ്പമുള്ളവരും പാർട്ടിയും വിലയിരുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...