Wednesday, May 15, 2024 9:25 pm

തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ മണ്ഡല ചിറപ്പിനോടനുബന്ധിച്ച് നടക്കുന്ന കളമെഴുത്തും പാട്ടും തുടങ്ങി. ഇവിടുത്തെ മണ്ഡലകാലത്തെ കളമെഴുത്തും, പാട്ടും ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ പാട്ടടിയന്തര അവകാശികളാണ് കളമെഴുത്ത് വഴിപാടായി നടത്തുന്നത്. മണ്ഡലകാലം മുഴുവനും ധനുമാസത്തിലെ ഭരണിനാളിലും, ക്ഷേത്രത്തിൽ ഭദ്രകാളി രൂപമാണ് കളമെഴുതുന്നത്.

പഞ്ചവർണ്ണ പൊടികൾ ഉപയോഗിച്ച് നാല് കൈകളോടു കൂടീയ ഭദ്രകാളി രൂപത്തിന്‍റെയാണ് കളം വരക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, വാകയില പൊടി( പച്ച), ചുണ്ണാമ്പും മഞ്ഞളും ചേർത്ത പൊടി (ചുവപ്പ്) എന്നീ പഞ്ചവർണ്ണ പൊടികളാണ് ഉപയോഗിക്കുന്നത്. വാൾ, ശൂലം, ദാരിക ശിരസ്, പാനപാത്രം, എന്നിവ ദേവീ രൂപത്തിൻ്റെ കൈകളിലുണ്ടാകും. ഉച്ചപൂജകൾക്കുശേഷം ഉച്ച പാട്ടു നടത്തി കളം കുറിക്കും. കുരുത്തോല, പൂക്കുല, പഴം, വെറ്റില, അടക്ക, തേങ്ങാ പൂൾ, ആലില, മാവില, എന്നിവ കൊണ്ട് കളം അലങ്കരിക്കും.

വാളും, ചിലമ്പും വെച്ച് പീഢവും അലങ്കരിക്കും. കളമെഴുതിയ ശേഷം നിലവിളക്ക്, നെയ്യ്, അരി, നാളികേരം എന്നിവയും ഒരുക്കും. ദീപാരാധനക്കു ശേഷം സന്ധ്യ കൊട്ട് നടത്തിയ ശേഷം അത്താഴപൂജ നടക്കും. തുടർന്നാണ് തിരുനടയിലേക്ക് എതിരേല്പ് നടത്തുക. തുടർന്ന് മേൽശാന്തി ദേവീചൈതന്യം കളത്തിലേക്ക് ആവാഹിച്ച് പൂജ നടത്തും.

ദേവിയുടെ കേശാദിപാദം ഈണത്തിൽ സ്തുതിച്ചശേഷം പൂക്കുല ഉപയോഗിച്ച് കളം മായ്ക്കും. പിന്നീട് കളം എഴുതിയ ധൂളി ഭക്തജനങ്ങൾക്ക് പ്രസാദമായി നല്കും. ഇപ്പോൾ തൃക്കരിയൂർ മനോജാണ് കളം വരയ്ക്കുന്ന കർമ്മി. മുൻ കാലങ്ങളിൽ ശബരിമലയിൽ കളമെഴുത്തും ഗുരുതിയും നടത്തിയിരുന്ന റാന്നി കുന്നക്കാട്ട് പരേതനായ കേശവ കുറുപ്പ് ദീർഘകാലം തോട്ടമണ്ണിലും കളമെഴുത്ത് നടത്തിയിരുന്നു. ഇപ്പോൾ പിൻതലമുറക്കാർ ആചാരങ്ങൾ സംരക്ഷിച്ചു വരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പീടികയില്‍ ഗ്രൂപ്പിന്റെ ചിറ്റാറിലെ പാറമട ഒറ്റ രാത്രികൊണ്ട്‌ അപ്രത്യക്ഷമായി – മുതുകാടോ സാമ്രാട്ടോ വന്നില്ല...

0
ചിറ്റാർ: കിഴക്കൻ മലയോര ഗ്രാമമായ ചിറ്റാറിലെ കിരീടം വെക്കാത്ത നാട്ടുരാജാക്കന്മാരുടെ ശിങ്കിടികളായി ...

കള്ളപ്പണം വെളുപ്പിക്കല്‍ ; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

0
റാഞ്ചി: കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലത്തെ...

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ കർഷക പ്രതിഷേധം

0
മഹാരാഷ്ട്ര : ദിൻഡോരിയിൽ പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധവുമായി ഉളളി കർഷകർ. ഉളളി...

16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി : അമ്മയ്ക്കും കാമുകനും...

0
തിരുവനന്തപുരം: നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും...