ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താനാകാതെ ആദിവാസി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ ; കൂലി ഇനത്തിൽ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് ആദിവാസി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. 309 തൊഴിൽ ദിനങ്ങളിലായി 96,099 രൂപയാണ് നഷ്ടമായിരിക്കുന്നത്. അഗസ്ത്യാ വന മേഖലയിൽ ഉൾപ്പെടുന്ന കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചെറുമാങ്കൽ, എറുമ്പിയാട്, ആയിരംകാൽ, ആമല, പട്ടാണിപ്പാറ, ആമോട്, കമലകം സെറ്റിൽമെന്റുകളിലുള്ള ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കൂലി നഷ്ടമായത്.

തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായവർ ഹാജർ മസ്റ്റർ റോളിൽ ഒപ്പ് രേഖപ്പെടുത്തുന്നതിന് പുറമേ, ഇവരുടെ ഗ്രൂപ്പ് ഫോട്ടോ, ഹാജർ എന്നിവ സോഫ്റ്റ്‌വെയറിൽ രാവിലെയും വൈകിട്ടും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനായി മെച്ചപ്പെട്ട മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്. എന്നാൽ, വനമേഖലയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് യഥാക്രമം വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയാതെ പോയതാണ് വൻ തുക നഷ്ടമാകാൻ കാരണം. അതേസമയം, ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താൻ കഴിയാത്തവർക്ക് 30 ദിവസത്തിനുള്ളിൽ രേഖപ്പെടുത്താനുള്ള സൗകര്യവും സംസ്ഥാന തൊഴിലുറപ്പ് മിഷൻ നൽകാറുണ്ട്. ഉൾപ്രദേശമായതിനാൽ ഈ വിവരങ്ങളും തൊഴിലാളികൾ അറിഞ്ഞിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...