ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോൺ നൽകാമെന്ന് കബളിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ 3 പ്രതികളെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ 80 ഓളം പേർക്ക് 40,000 രൂപ വീതം നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. മൈനാഗപ്പള്ളി നന്ദിയാട്ടുവടക്കത്തിൽ അഖിലാസ് (29), പെരുമ്പുഴ ആളൊളിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശ്യം (26), ശൂരനാട് കൊച്ചുവീട്ടിൽ രാഹുൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വായ്പ നല്‍കണമെങ്കില്‍ ആദ്യ ഗഡുവായി പണം നൽകണമെന്ന് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയത്. പണം അടച്ചവർ നൽകിയ പരാതിയില്‍  തെന്മല ഇൻസ്‌പെക്ടർ കെ. ശ്യാമിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ തെന്മല – കുളത്തുപുഴ പാതയിൽ നിന്നും ഒരാളെ കുറ്റാലത്തു നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...