ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാസർകോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തച്ചങ്ങാട് സ്വദേശി മുഹമ്മദ് നൗഷാദ്, കോളിയടുക്കം സ്വദേശി കെ. പി. ഷെരീഫ്, കോട്ടിക്കുളം സ്വദേശി മുഹമ്മദ് സാലിഹ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ നിന്നായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ബേക്കൽ പോലീസ് കേസെടുത്തത്.

ജില്ലാ ആശുപത്രിയിൽ വെച്ചുനടത്തിയ പരിശോധനയിൽ കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...