വിഴിഞ്ഞത്തിനടുത്ത് ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തിയ മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്തിനടുത്ത് വീട്ടിൽ നിന്ന് വെൽഡിംഗ് മെഷീനുകളും മോട്ടറും മോഷ്‌ടിച്ച കേസിൽ മൂന്നുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്‌തു. വെങ്ങാനൂർ സ്വദേശികളായ സുനീഷ് (27),സതീഷ് (47),കല്ലിയൂർ സ്വദേശി അഭിൻ (22) എന്നിവരാണ് പിടിയിലായത്. മുക്കോല പീച്ചോട്ടുകോണം സ്വദേശി വിൻസന്റിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വെൽഡിംഗ് മെഷീൻ, ഗ്രൈൻഡിംഗ് മെഷീൻ, കിണറ്റിലെ മോട്ടർ എന്നിവയാണ് മോഷ്ടിച്ചത്. സാധനങ്ങൾ സംഘം ആക്രിക്കടയിൽ വിറ്റതായും പോലീസ് കണ്ടെത്തി. ആൾതാമസമില്ലാതിരുന്ന വീട് കുത്തിത്തുറന്നാണ് പ്രതികൾ സാധനങ്ങൾ കടത്തിയത്.

സുനീഷ് പോക്സോ കേസിലും അഭിൻ വലിയമല സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. വിഴിഞ്ഞം എസ്.എച്ച്.ഒ റെജി രാജ്,എസ്ഐ റെജി തോമസ്, എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...