പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയിൽ തുടരും. ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ. യൂസഫലി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എംഎ യൂസഫലിയുടെ പ്രതികരണം. ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള ലുലുവിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയെ എംഎ യൂസഫലി അറിയിച്ചു. 34ൽ അധികം ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് ​ഗൾഫ് മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ലുലു എത്തിച്ചത്.

മേഖലയിൽ നിലനിൽക്കുന്ന സാഹചര്യം ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ലുലു ഗ്രൂപ്പ് എടുത്തിട്ടുണ്ടെന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദിവസേന പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളും കപ്പൽ സർവീസുകളും ഇതിനായി ഉപയോഗിച്ചു വരുന്നുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയോട് വ്യക്തമാക്കി. ജിസിസി രാഷ്ട്രങ്ങളുമായി സുപ്രധാന വാണിജ്യപങ്കാളിത്വമുള്ള രാജ്യമാണ് ഇന്ത്യ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാവശ്യമായ എല്ലാ സഹായ സഹകരങ്ങളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി എംഎ യൂസഫലിക്ക് ഉറപ്പ് നൽകി.

ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴിയാണ് ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ ജിസിസിയിലേക്ക് ലഭ്യമാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയ്ക്കൊപ്പം ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിനും ഇത് വലിയ പിന്തുണയാണ് നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...