ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. രാജ്കുമാറിന്റെ ഭാര്യ ഭാര്‍ഗവി, മകള്‍ ആരാധന എന്നിവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ഊരമ്പാക്കം റെയില്‍വേ സ്റ്റേഷന് സമീപം ആര്‍.ആര്‍. അപ്പാര്‍ട്‌മെന്റിലാണ് അപകടമുണ്ടായത്. വെങ്കിട്ടരാമന്‍ എന്നയാളുടെ പേരിലാണ് ഈ അപ്പാര്‍ട്‌മെന്റ്. ഇയാള്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. വെങ്കിട്ടരാമന്റെ ഭാര്യ ഗിരിജയുള്‍പ്പെടെ കുടുബാംഗങ്ങള്‍ ദുബായിലാണ് താമസം. ഇയാളുടെ ചരമവാര്‍ഷികത്തിന്റെ ചടങ്ങുകളുടെ ഭാഗമായാണ് കുടുംബം നാട്ടിലെത്തിയത്.

ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. മൂന്നുപേരും ഫ്രിഡ്ജില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടിലെത്തിയ അയല്‍ക്കാരാണ് മൂന്നുപേരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....