ഉടുമ്പന്‍ചോല- രണ്ടാംമൈല്‍ റോഡിന്‍റെ നിര്‍മ്മാണം പാതി വഴിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വനം വകുപ്പിന്‍റെ പിടിവാശിയെ തുടര്‍ന്ന് കോടികള്‍ മുടക്കി നടത്തുന്ന ഇടുക്കിയിലെ ഉടുമ്പന്‍ചോല- രണ്ടാംമൈല്‍ റോഡിന്‍റെ നിര്‍മ്മാണം പാതി വഴിയില്‍. നിര്‍മ്മാണം ആരംഭിച്ചിട്ട് രണ്ട് വര്‍ഷവും മൂന്നു മാസവും പിന്നിട്ടു. എന്നാൽ പണികൾ എങ്ങുമെത്തിയില്ല. റോഡരികിലെ മരങ്ങള്‍ മുറിക്കാനും മുറിച്ച മരത്തിന്‍റെ കുറ്റികള്‍ പിഴുത് മാറ്റാനും വനംവകുപ്പ് അനുവദിക്കാത്തതാണ് നിര്‍മ്മാണം താമസിക്കാന്‍ കാരണം. ഹൈറേഞ്ചിനെ മൂന്നാറുമായി ബന്ധിപ്പിക്കാനാണ് ഉടുമ്പൻചോല രണ്ടാം മൈൽ റോഡിന്‍റെ പണികൾ തുടങ്ങിയത്. 45.88 കിലോമീറ്ററാണ് റോഡിന്‍റെ ദൂരം.

റോഡ് വീതികൂട്ടാൻ പാതയോരത്ത് നിന്നിരുന്ന കുറച്ച് മരങ്ങൾ മുറിച്ചിരുന്നു. ഇതിൽ ചിലത് കരാറുകാരൻ കടത്തിതോടെ കേസായി. കേസായതോടെ മുറിച്ച മരത്തിന്‍റെ കുറ്റി പിഴുതുമാറ്റാൻ പോലും വനംവകുപ്പ് അനുമതി നൽകുന്നില്ല. അതിനാൽ റോഡരുകിലെ മരങ്ങളും കുറ്റികളുമൊഴിവാക്കി പണികൾ നടത്തുകയാണിപ്പോൾ. മരം മുറി വിവാദ സമയത്ത് ഇടുക്കിയിലെ പല റോഡുകളുടെയും നിര്‍മ്മാണം മുടങ്ങിയിരുന്നു. പ്രശ്നം വനം വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇടുക്കിയിലെത്തിയപ്പോള്‍ ഉറപ്പ് നൽകിയതാണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മരവും കുറ്റിയും റോഡില്‍ തന്നെയുണ്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...