യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കറുകച്ചാലിൽ ബൈക്ക് യാത്രികനായി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട്, ഞാലിക്കൽ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ അലക്സ് തോമസ് (20), കറുകച്ചാൽ എൻ.എസ്.എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മെൽബർട്ട് മാത്യു (22), കറുകച്ചാൽ ബാങ്ക്പടി സ്വദേശി മോബിൻ (18) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മണിയോടുകൂടി ശാന്തിപുരത്തുനിന്നും കൊച്ചുപറമ്പ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി ഇവരുടെ ബൈക്ക് വട്ടം നിർത്തിയ ശേഷം യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു താഴെയിട്ട് സംഘം ചേർന്ന് ആക്രമിക്കുകയും തുടര്‍ന്ന് യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന എഴുപതിനായിരം രൂപാ വിലവരുന്ന മൊബൈൽ ഫോണും പേഴ്സിൽ ഇരുന്ന 3000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

അലക്സ് തോമസിന് കോട്ടയം എക്സൈസ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ അടിപിടി, മയക്കുമരുന്ന് തുടങ്ങിയ കേസുകളും, മെൽബർട്ട് മാത്യുവിന് മണിമല, കറുകച്ചാൽ, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മെൽബർട്ട് മാത്യുവിനെയും അലക്സ് തോമസിനെയും കോടതി റിമാൻഡ് ചെയ്യുകയും മോബിനെ കോടതി ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...