തൃശൂര്‍ പൂരം നടത്തിപ്പ് ; അടിയന്തര യോഗം വിളിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. അടിയന്തരമായി വിഷയത്തില്‍ ഇടപെടാനാണ് മന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൃശൂര്‍ പൂരം എക്സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്ത് എത്തിയിരുന്നു.

എക്സിബിഷന് ഓണ്‍ലൈന്‍ ബുക്കിംഗ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും പൂരം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറണമെന്നും സംഘാടക സമിതി പറഞ്ഞു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി പൂരം പ്രദര്‍ശനം നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് സംഘാടക സമിതി ഭാരവാഹികള്‍  അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...