റാന്നി: പെരുനാട് പഞ്ചായത്തിലെ ബഥനിമലയിലെ കടുവയുടെ സാന്നിധ്യം തെളിയിക്കുന്നതായ സൂചനയോടെയുള്ള ക്യാമറ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാൽ ഈ ചിത്രം വനം വകുപ്പ് പുറത്തുവിട്ടതല്ലെന്നും ഇതിന് സാധുത ഇല്ലാത്തതാണന്നും റാന്നി ഡി.എഫ്.ഒ ജയകുമാര്‍ ശർമ്മ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ട് ഗർഭിണി പശുക്കളെ വന്യജീവികടിച്ചുകൊന്നിരുന്നു. ഇത് കടുവയുടെ ആക്രണമാകാവുന്നതാണെന്ന് ജഢം പോസ്മോർട്ടം ചെയ്ത വെറ്ററിനറി ഡോക്ടർ പശുക്കളുടെ ഉടമകളോട് പറഞ്ഞിരുന്നു.
പശുവിൻ്റെ കഴുത്തിൻ്റെ ഭാഗത്തെ എല്ല് കട്ടിയുള്ളതാണെന്നും ഇത് പരിക്ക് ഏല്‍ക്കണമെങ്കിൽ കടുവ പോലെ ബലവത്തായ മൃഗങ്ങളുടെ അക്രമത്തിലെ സംഭവിക്കുകയുള്ളു. അറവുകാർ വാളിന് വെട്ടിയാൽ പോലും പൊട്ടലുണ്ടാകാത്ത പശുക്കളുടെ ശ്വാസകോശത്തിനു മുകളിലെ എല്ലിനും പരിക്കുണ്ടായിരുന്നു. ഇതാണ് കടുവ തന്നെയാണ് പശുക്കളെ അക്രമിച്ചതെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കാരണമായത്. പിന്നീടാണ് കടുവയുടെ സാന്നിധ്യം ഉള്ള ചിത്രം പുറത്ത് വരുന്നത്.
കടുവയുടെ സാന്നിധ്യം ബോധ്യമായതിനെ തുടർന്ന് അടിയന്തിര പരിഹാരത്തിന് പെരുനാട് ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു. റബർ തോട്ടങ്ങളിലെ കാട് തെളിക്കാൻ ഉടമകൾക്ക് നോട്ടീസ് നല്കും. യോഗത്തിൽ ഡി.എഫ്.ഒ.ജയകുമാർ ശർമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ് ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് മോഹൻ എന്നിവർ പങ്കെടുത്തു.
ജനങ്ങളുടെ സുരക്ഷയ്ക്കായി വനപാലക സംഘം കാവൽനിർത്തും. 30 വനപാലകരെ ഇതിനായി നിയോഗിച്ചു. പശുവിൻ്റെ ജഢങ്ങൾ കിടന്നതിനു സമീപം നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം കണ്ട ഭാഗത്തേക്ക് ജനങ്ങൾ പോകരുതെന്നും ടാപ്പിങ്ങ് തൊഴിലാളികൾ നേരം പുലര്‍ന്നതിനു ശേഷം പോകാവൂ എന്നും പറഞ്ഞു. കടുവയെ പിടികൂടുവാൻ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ദിവസങ്ങൾക്കകം കൂട് സ്ഥാപിക്കും മെന്നും ഡി.എഫ്.ഒ പറഞ്ഞു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
































