ടിപ്പര്‍ ലോറിയുടെ അടിയില്‍പെട്ട് ഇരുചക്രവാഹന യാത്രക്കാരന്  ദാരുണാന്ത്യം ; മരിച്ചത് റാന്നി എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ടിപ്പര്‍ ലോറിയുടെ അടിയില്‍പെട്ട് ഇരുചക്രവാഹന യാത്രക്കാരന്  ദാരുണാന്ത്യം. അരുവിക്കല്‍ ഉന്നക്കാവ് സ്വദേശി തേക്കുംകാലായില്‍ എം.പി ജോര്‍ജിന്റെ മകന്‍ ജെസ്റ്റിന്‍ ജോര്‍ജ്(42) ആണ് മരിച്ചത്.

അങ്ങാടി ചെട്ടിമുക്ക് സിറ്റാഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ടിപ്പര്‍ ലോറിയുടെ പിന്‍വശത്തെ ചക്രങ്ങള്‍ തലയുടെ ഒരു വശത്തുകൂടി കയറിയാണ് മരണം. റാന്നി എച്ച്.ഡി.എഫ്.സി ബാങ്കിലെ കളക്ഷന്‍ ഏജന്‍റായിരുന്നു ജെസ്റ്റിന്‍ ജോര്‍ജ്ജ് . വീട്ടില്‍ നിന്നും റാന്നിയിലേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. റോഡരികിലെ കുഴിയില്‍ വീഴാതെ ഇരുചക്ര വാഹനം വെട്ടിച്ചപ്പോള്‍ ടിപ്പര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നെവെന്നാണ് കരുതുന്നത്. റാന്നി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: മേരിക്കുട്ടി, ഭാര്യ- ജോസി, മക്കള്‍ – ഒലീവിയ, ഒമേറ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...