തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ടൊഴിവുകൾ ഇനി സർക്കാരിന് നേരിട്ട് നിയമിക്കാം ; ആശങ്ക അറിയിച്ച് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജിയോടെ വന്ന തിരഞ്ഞെടുപ്പുകമ്മിഷനിലെ രണ്ടൊഴിവിലേക്കും കേന്ദ്രസർക്കാരിന് നേരിട്ട് നിയമനം നടത്താം. ഇതുസംബന്ധിച്ച നിയമം കഴിഞ്ഞ ശീതകാല സമ്മേളനത്തിലാണ് സർക്കാർ പാസാക്കിയത്. പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗസമിതിയെ കമ്മിഷണർമാരെ നിയമിക്കാൻ അധികാരപ്പെടുത്തുന്നതാണ് നിയമം. ഇപ്പോഴത്തെ രണ്ടൊഴിവിലേക്കും കൂടുതൽ വിശ്വസ്തരെ നിയമിക്കാൻ സർക്കാരിനാകും.

നേരത്തേ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേ അരുൺ ഗോയലിന്റെ നിയമനക്കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രത്തെ വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് മൂന്നംഗസമിതിയെ നിർദേശിച്ചുകൊണ്ടുള്ള സുപ്രധാന വിധിയിലും സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് അരുൺ ഗോയലിനെക്കുറിച്ച് പരാമർശിച്ചിരുന്നു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...