പത്തനംതിട്ട : ശബരിമലയിൽ ഇന്ന് ചിത്തിര ആട്ടത്തിരുനാൾ. മണ്ഡലകാലം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ സന്നിധാനത്തും ഇടത്താവളങ്ങളിലും ശബരിപാതകളിലും സജീവമായിരിക്കെയാണ് ചിത്തിര ആട്ടവിശേഷം ഇന്ന് കൊണ്ടാടുന്നത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ തുലാമാസത്തിലെ ചിത്തിര ആഘോഷമാക്കുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവും രാജപ്രമുഖനുമായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തൻ്റെ പിറന്നാൾ ദിവസമായ തുലാമാസത്തിലെ ചിത്തിര നക്ഷത്രത്തിൽ ശബരിമല ദർശനം നടത്തി വിശേഷാൽ പൂജകളും നടത്തിയിരുന്നു. ശ്രീ ചിത്തിര തിരുനാളിൻ്റെ മരണശേഷവും ശബരിമലയിൽ ആട്ട ചിത്തിര പൂജകൾ തുടർന്ന് വരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്ന് ഭഗവത് വിഗ്രഹത്തിന് മുന്നിലെ ദീപങ്ങൾ തെളിയിച്ചതല്ലാതെ ആചാര പ്രകാരം പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല.
മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. ശേഷം, മേല്‍ശാന്തി ഭക്തര്‍ക്ക് മഞ്ഞള്‍പ്രസാദം നൽകി. ആട്ട ചിത്തിര ദിനമായ ഇന്ന് പുലർച്ചെ അഞ്ചിന് നട തുറന്നു. ദീപാരാധനയോട് അനുബന്ധിച്ചാണ് ആട്ട ചിത്തിര പൂജകൾ നടക്കുക. തുടർന്ന് പടിപൂജ, പുഷ്പാഭിഷേകം എന്നീ ചടങ്ങുകളും നടക്കും. ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. മണ്ഡല മഹോത്സവത്തിനായി ഈ മാസം 16ന് നട തുറക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























