ഒഫീസിലെ പീഡനങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കിരാത നടപടിയുമായി ടൂറിസം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓഫിസിനുള്ളില്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച്‌ പരാതിപ്പെടുന്ന ടൂറിസം വകുപ്പിലെ വനിത ജീവനക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും തുടര്‍നടപടി കൈക്കാള്ളാനും വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്ണ തേജയാണ് ജൂണ്‍ 17ന് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീസുരക്ഷക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന് കീഴിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഈ നടപടി.

ടൂറിസം വകുപ്പിന് കീഴിലെ വിവിധ ഓഫിസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതജീവനക്കാര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നല്‍കുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷണഘട്ടത്തില്‍ പിന്‍വലിക്കുകയും പരാതികളില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നതായി കാണുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന്റെ ഫലമായി ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവും പ്രയത്നവും പാഴായിപ്പോകുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിരിക്കുന്നു.

മാത്രമല്ല, ചില ജീവനക്കാര്‍ തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അന്വേഷണത്തിനായി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുന്ന രീതിയിലും വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിലും പരാതികള്‍ സമര്‍പ്പിക്കുന്നത് കണ്ടുവരുന്നുവെന്നും ഡയറക്ടര്‍ ഉത്തരവില്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേലില്‍ ഇപ്രകാരം പരാതികള്‍ നല്‍കുന്ന ജീവനക്കാരുടെ വിശാദാംശം പ്രത്യേകം ശേഖരിക്കാനും ഉചിതമായ തുടര്‍ നടപടി സ്വീകരിക്കാനും ഉത്തരവ് നിര്‍ദേശിക്കുന്നു. വിഷയത്തില്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടര്‍ നിഷ്കര്‍ഷിക്കുന്നു.

എന്നാല്‍ ഒരു ജീവനക്കാരിക്ക് സര്‍ക്കാര്‍ സ്ഥാപനത്തില്‍ തനിക്ക് എതിരെ അതിക്രമം കാട്ടിയ സഹപ്രവര്‍ത്തകനോ മേലധികാരിക്കോ എതിരെ പരാതി നല്‍കണമെങ്കില്‍ നേരിടേണ്ടിവരുന്നത് അഗ്നിപരീക്ഷയാണ്. സഹപ്രവര്‍ത്തകരുടെയും സംഘടനകളുടെയും അനുനയം, ഭീഷണി എന്നിവക്ക് പുറമേ കുടുംബത്തിനുള്ളില്‍ നിന്നുള്ള സമ്മര്‍ദവും സ്ത്രീകള്‍ നേരിടേണ്ടി വരുന്നു. കടുത്ത സമ്മര്‍ദവും ഭീഷണിയും സാമൂഹികമായി ഒറ്റപ്പെടുന്ന സാഹചര്യത്തിന്‍റെയും ഫലമായാണ് ഭൂരിഭാഗം വനിതജീവനക്കാരും പരാതികള്‍ പിന്‍വലിക്കുന്നതും തെളിവുകള്‍ നല്‍കുന്നതില്‍നിന്ന് പിന്മാറുന്നതെന്നും വനിതജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...