കാലിലെ മുറിവുമായി ജനവാസകേന്ദ്രങ്ങളില്‍ ഭീതി പരത്തി കഴിഞ്ഞിരുന്ന കാട്ടാന ചെരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാലിലെ മുറിവുമായി ജനവാസകേന്ദ്രങ്ങളില്‍ ഭീതി പരത്തി കഴിഞ്ഞിരുന്ന കാട്ടാന ചെരിഞ്ഞു. പടുക്ക വനത്തിലെ തീക്കടി മതിലിനോട് ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരമാണ് ആനയുടെ ജഡം വനപാലകര്‍ കണ്ടെത്തിയത്. ഇടതുകാലില്‍ വ്രണവുമായി കഴിഞ്ഞിരുന്ന ആനയെ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി ബുധനാഴ്ച വനം വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു.

എന്നാല്‍, ഇതിനിടെ കഴിഞ്ഞ രണ്ടുദിവസമായി ആനയെ കാണാനില്ലായിരുന്നു. കരുളായി റേഞ്ച് ഓഫിസര്‍ എം.എന്‍. നജ്മല്‍ അമീനിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ ആനയെ തിരയുന്നതിടെയാണ് തീക്കടിയില്‍ ജഡം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തീകരിച്ച്‌ ജഡം സംസ്‌കരിക്കും. ഒരുമാസമായി അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിലെ വിവിധ വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പകല്‍പോലും ഭീതിപരത്തി കഴിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...